അവിടെ കോർപ്പറേറ്റുകൾക്ക് 1.45 ലക്ഷം കോടി ഇളവ്; ഇവിടെ എം.പി ഫണ്ട് വെട്ടിക്കുറക്കൽ
text_fieldsരാജ്യത്തെ ജനങ്ങളെയാകെ ബാധിക്കുന്ന പ്രശ്നങ്ങളിൽ ഏകപക്ഷീയമായി തീരുമാനമെടുക്കുകയെന്നൊരു ശൈലിയാണ് കേന്ദ് രം ഭരിക്കുന്ന നരേന്ദ്ര മോദി സർക്കാർ പിന്തുടരുന്നത്. പ്രതിപക്ഷത്തിേൻറയോ വിദഗ്ധരുടേയോ അഭിപ്രായങ്ങൾ തേ ടിയല്ല അത്തരം തീരുമാനങ്ങളൊന്നും. നിശിത വിമർശനങ്ങൾ ഏറ്റുവാങ്ങിയാലും ഇതിൽ നിന്നും ഒരടി പോലും പിന്നാക്കം പോ വാൻ സർക്കാർ തയാറാവുകയുമില്ല. കൂടിയാലോചനകൾ ഇല്ലാതെ ഈയടുത്തും ഇങ്ങനെയൊരു തീരുമാനം സർക്കാറിൽ നിന്നും ഉണ്ടായി. എം.പി ഫണ്ട് വെട്ടിച്ചുരുക്കാനായിരുന്നു ഇത്തവണത്തെ ഏകപക്ഷീയ തീരുമാനം. രണ്ട് വർഷത്തേക്കാണ് എം.പിമാർക്ക് ന ൽകിയിരുന്ന ഫണ്ട് ഇല്ലാതാക്കിയത്.
തീരുമാനം പുറത്ത് വന്നതിന് പിന്നാലെ കോർപ്പറേറ്റ് നികുതി ഇളവ് ഒഴ ിവാക്കി എം.പി ഫണ്ട് പുനഃസ്ഥാപിക്കണമെന്ന ആവശ്യമാണ് ആദ്യം ഉയർന്നത്. രാഹുൽ ഗാന്ധിയെ പോലുള്ള പ്രതിപക്ഷത്തെ മ ുൻനിര നേതാക്കളെല്ലാം ഈ ആവശ്യത്തെ പിന്താങ്ങുകയും ചെയ്തിരുന്നു. ഈയൊരു സാഹചര്യത്തിൽ കോർപ്പറേറ്റ് നികുതി ഇള വ് പൂർണമായും ഒഴിവാക്കി എം.പി ഫണ്ട് സാധാരണ പോലെ തന്നെ പുനഃസ്ഥാപിക്കേണ്ടതുണ്ടോ എന്നാണ് ഉയരുന്ന ചോദ്യം. p>
രണ്ട് പതിറ്റാണ്ടിനിടയിലെ ഇന്ത്യയിലെ വലിയ സാമ്പത്തിക പരിഷ്കാരങ്ങളിലൊന്നായാണ് കോർപ്പറേറ്റ് നികുതി കുറച്ചതിനെ സാമ്പത്തിക വിദഗ്ധർ കണക്കാക്കുന്നത്. 30 ശതമാനത്തിൽനിന്ന് 22 ശതമാനമായാണ് നികുതി കുറച്ചത്. പുതിയ കമ്പനികൾക്കുള്ള നികുതി 25 ശതമാനത്തിൽ നിന്ന് 15 ശതമാനമായും കുറച്ചു. പ്രതിസന്ധി നേരിടുന്ന കമ്പനികൾക്ക് വേണ്ടിയെന്ന രീതിയിൽ 1.45 ലക്ഷം കോടിയുടെ ഇളവുകളാണ് സർക്കാർ പ്രഖ്യാപിച്ചത്. ഇനി എം.പി ഫണ്ടിെൻറ കാര്യമെടുത്താൽ രണ്ട് വർഷത്തേക്ക് രാജ്യത്തെ എം.പിമാർക്ക് നൽകുന്ന പ്രാദേശിക വികസന ഫണ്ടാണ് ഒഴിവാക്കിയത്. ഇതിലൂടെ 7600 കോടിയുടെ നേട്ടമുണ്ടാകുമെന്നും ഈ തുക കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാകുമെന്നുമാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്.
ഇനിയാണ് മൗലികമായ ആ ചോദ്യം ഉയരുന്നത്. പ്രതിസന്ധി ഘട്ടത്തിൽ കോർപ്പറേറ്റുകൾക്ക് നികുതി ഇളവ് നൽകണോ അതോ എം.പി കൊണ്ട് കൊടുക്കണോ എന്നതാണ് നടക്കുന്ന ചർച്ചകൾ. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ഘട്ടത്തിലാണ് കോർപ്പറേറ്റുകൾക്ക് നികുതി ഇളവ് നൽകുന്നതടക്കമുള്ള തീരുമാനം എടുത്തതെന്നാണ് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞത്. രാജ്യത്ത് സാധനങ്ങളുടെ ആവശ്യകതയിലുണ്ടാവുന്ന കുറവ് മൂലം കമ്പനികൾ കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിച്ചപ്പോഴാണ് ഇളവ് അനുവദിച്ചത്.
നികുതിയിൽ ഇളവ് ലഭിക്കുേമ്പാൾ കോർപ്പറേറ്റുകൾക്ക് വലിയൊരു തുക ലാഭമുണ്ടാകും. ആ തുക ഇന്ത്യയിൽ തന്നെ അവർ നിക്ഷേപിക്കുമെന്നും അത് സമ്പദ്വ്യവസ്ഥയുടെ പുരോഗതിക്ക് കാരണമാകുെമന്ന ലളിത യുക്തിയാണ് ധനമന്ത്രി നിർമല സീതാരാമൻ പിന്തുടർന്നത്. അതേസമയം, അടിസ്ഥാന സൗകര്യ വികസനമേഖലയിൽ ഉൾപ്പടെ രാജ്യത്തുള്ള പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനെ കുറിച്ച് വ്യക്തമായ പദ്ധതി അവതരിപ്പിക്കാൻ ധനമന്ത്രിക്ക് ഇനിയും സാധിച്ചിട്ടില്ല. വ്യവസായങ്ങളുടെ പുരോഗതി അടിസ്ഥാന സൗകര്യ മേഖലയിലുണ്ടാവുന്ന വികസനം അത്യന്താപേക്ഷിതമാണ്. ആദ്യം ഇക്കാര്യമായിരുന്നു രാജ്യത്തെ വ്യവസായ സൗഹൃദമാക്കാൻ ഉറപ്പ് വരുത്തേണ്ടിയിരുന്നത്. അത് ബോധപൂർവം മറന്നുകൊണ്ടായിരുന്നു നികുതി ഇളവ്. വിദേശ കമ്പനികൾക്ക് ഇന്ത്യയിൽ പ്രവർത്തിക്കുന്നതിനുണ്ടായിരുന്ന നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനുള്ള നടപടികളും ധനമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. നികുതി ഇളവിലൂടെ കോർപ്പറേറ്റുകൾ അനുഭവിക്കുന്ന പ്രതിസന്ധി ലഘൂകരിക്കുക എന്നത് മാത്രമാണ് ധനമന്ത്രിയുടെ മനസിലുണ്ടായിരുന്നത്.
പക്ഷേ നിലവിലെ വിവരങ്ങൾക്കനുസരിച്ച് ധനമന്ത്രിയുടെ ലളിത യുക്തിക്ക് അപ്പുറത്തേക്കുള്ള കണക്കു കൂട്ടലിലായിരുന്നു രാജ്യത്തെ കോർപ്പറേറ്റ് ലോകം. ഇളവുകൾ നേടി സ്വന്തം ലാഭകണക്ക് വർധിപ്പിച്ചതല്ലാതെ നിക്ഷേപം നടത്താനുള്ള ഒരു നടപടിയും കോർപ്പറേറ്റുകൾ ഇതുവരെ സ്വീകരിച്ചതായി അറിവില്ല. പുതിയ തൊഴിലുകൾ ഇളവിന് ശേഷം സൃഷ്ടിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കണക്കുകളും പുറത്ത് വന്നിട്ടില്ല. അതേസമയം, തൊഴിലില്ലായ്മ അനുദിനം വർധിക്കുകയുമാണ്. രാജ്യത്ത് നിക്ഷേപം ഉണ്ടാവുെമന്നായിരുന്നു തീരുമാനത്തിന് സാധൂകരണം നൽകാനുള്ള മറ്റൊരു പ്രചാരണം. ഓഹരി വിപണിയിൽ നിന്നുൾെപ്പടെ വൻതോതിൽ വിദേശമൂലധനം നികുതി ഒഴുകി പോകുന്നതിനും നികുതി ഇളവിന് ശേഷവും വിപണി സാക്ഷിയായി.
കോർപ്പറേറ്റുകൾക്ക് അനുവദിച്ച 1.45 ലക്ഷം കോടിയുടെ രക്ഷാപദ്ധതിക്കൊപ്പം ചേർത്ത് വായിക്കേണ്ടതാണ് കോവിഡ് പ്രതിരോധത്തിനായി സർക്കാർ വെട്ടിച്ചുരുക്കിയ എം.പിമാരുടെ 7500 കോടിയുടെ ഫണ്ട്. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരാണക്കാരായ ജനങ്ങളും എം.പി ഫണ്ടിെൻറ ഗുണഭോക്താക്കളാണ്. വികസനത്തിെൻറ വികേന്ദ്രീകരണമാണ് എം.പി ഫണ്ട് പോലുള്ളവയിലൂടെ നടക്കുന്നത്. പ്രാദേശികമായി ജനങ്ങളുടെ ആവശ്യങ്ങളറിഞ്ഞ് വികസനം നടപ്പാക്കുള്ള ഏറ്റവും നല്ല മാർഗവുമാണിത്. അതിലാണ് ഇപ്പോൾ കേന്ദ്രസർക്കാർ കൈവെച്ചിരിക്കുന്നത്.
ഫെഡറൽ സംവിധാനത്തിെൻറ അന്തസത്ത പൂർണമായും ഉൾക്കൊള്ളാതെയാണ് ഇപ്പോൾ കേന്ദ്രം ഭരിക്കുന്നവർ പ്രവർത്തിക്കുന്നതെന്നത് പലയാവർത്തി തെളിഞ്ഞതാണ്. അർഹതപ്പെട്ട ആനുകൂല്യം പോലും പല സംസ്ഥാനങ്ങൾക്കും നൽകാതെ പിടിച്ചുവെക്കുന്ന സമീപനവും മോദി സർക്കാർ തുടരുന്നുണ്ട്. ജി.എസ്.ടി നഷ്ടപരിഹാരവും വിഹിതവും നൽകാതെ പിടിച്ചുവെച്ചത് തന്നെ ഇതിനുള്ള ഉദാഹരണമാണ്. ഏറ്റവും അവസാനം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പണം അനുവദിച്ചപ്പോഴും കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ തഴയപ്പെട്ടു. അത്തരമൊരു സർക്കാറിലേക്ക് എം.പിമാരുടെ 7500 കോടി രൂപ എത്തിയാൽ അത് ജനാധിപത്യപരമായി സംസ്ഥാനങ്ങളുടെ വികസന പ്രവർത്തനങ്ങൾക്കായി ചെലവഴിക്കില്ലെന്ന് ഉറപ്പാണ്. ഇത് സംസ്ഥാനങ്ങളുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളേയും വികസനത്തേയും താളം തെറ്റിക്കും.
അതുകൊണ്ട് എം.പി ഫണ്ട് ഇല്ലാതാക്കിയ കേന്ദ്രസർക്കാറിെൻറ നടപടി പിൻവലിച്ചേ മതിയാകു. പക്ഷേ അങ്ങനെ ചെയ്യുേമ്പാൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പണമെവിടെ എന്ന ചോദ്യം ചില കേന്ദ്രങ്ങളെങ്കിലും ഉയർത്തും. ഇതിന് കേന്ദ്രസർക്കാറിന് മുന്നിൽ പല വഴികളുണ്ട്. വായ്പയെടുക്കുക, സർക്കാർ ചെലവ് വെട്ടിക്കുറക്കുക, അധിക വരുമാനം തേടുക തുടങ്ങിയവ അതിൽ ചിലതാണ്. ഇതിൽ വായ്പ എടുത്താൽ പലിശയുൾെപ്പടെ കൊടുേക്കണ്ടി വരുന്നത് കൊണ്ട് ധനകമ്മി ഉയരും. സർക്കാറിെൻറ ചെലവുകൾ വെട്ടിച്ചുരുക്കുന്നത് ഒരു വശത്ത് ഇപ്പോൾ തന്നെ നടക്കുന്നുണ്ട്. വിവിധ മന്ത്രാലയങ്ങളോട് ചെലവ് ചുരുക്കാൻ ധനമന്ത്രി നിർദേശിച്ചിട്ടുണ്ട്. മൂന്നാമത്തെ പ്രബലമായ മാർഗം അധിക വരുമാനം തേടുകയാണ്. പ്രയോഗികമായ പല ബുദ്ധിമുട്ടികളും ഇതിനുണ്ട്. പക്ഷേ, ഏഴ് മാസങ്ങൾക്ക് മുമ്പു വരെയുണ്ടായിരുന്ന നികുതി വീണ്ടും കൊണ്ടു വരുന്നത് സർക്കാറിന് ബുദ്ധിമുട്ടാവില്ല. അത് പൂർണമായ രീതിയിൽ പുനഃസ്ഥാപിച്ചില്ലെങ്കിലും ഇളവിെൻറ തോത് കുറച്ചാൽ തന്നെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള പണം ലഭിക്കും. കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ഒന്നോ രണ്ടോ സെക്ടറുകളെ മാത്രം ഇതിൽ നിന്നും ഒഴിവാക്കാം.
അർഹതയുള്ളവയുടെ അതീജീവനമെന്ന ചാൾസ് ഡാർവിൻ സിദ്ധാന്തത്തിന് ഏറ്റവുമധികം പ്രസക്തിയുള്ളത് ആധുനിക മുതലാളിത്ത ലോകത്തിലാണ്. ‘കഴിവുള്ളവർ അതിജീവിക്കും, അല്ലാത്തവർ വീണുപോകും, അവരെ നോക്കാതെ കടന്നു പോകണം’ എന്നാണ് മുതലാളിത്തത്തിെൻറ യുക്തി. മുതലാളിത്തമെന്ന ആശയത്തെ പിന്തുടരുന്ന കോർപ്പറേറ്റുകളിൽ നിന്നും നികുതി ഇളവ് എടുത്ത് കളയുേമ്പാൾ ഈ യുക്തി പിൻപറ്റുകയേ തരമുള്ളു. നികുതി ഇളവില്ലാതെ തകർന്നു പോകുന്ന കോർപ്പറേറ്റുകൾ വഴിയിൽ വീണു പോകട്ടെ, അവരെ മാത്രം നോക്കാനുള്ള സമയം കേന്ദ്രം ഭരിക്കുന്ന സർക്കാറിനില്ല. ബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങൾക്കാണ് അവർ പ്രാധാന്യം നൽകേണ്ടത്. സാധാരണ പൗരന്മാർക്ക് വികസനമെത്തിക്കാനുള്ള ഏറ്റവും നല്ല മാർഗമാണ് എം.പി ഫണ്ടുകൾ. അതിലെങ്കിലും സർക്കാർ ഇടപെടൽ ഒഴിവാക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.