ഇന്ത്യക്ക് ഏഴ് ശതമാനം വളർച്ചയുണ്ടോ; സംശയം പ്രകടിപ്പിച്ച് രഘുറാം രാജൻ
text_fieldsന്യൂഡൽഹി: ഇന്ത്യൻ സമ്പദ്വ്യവസ്ഥ ഏഴ് ശതമാനം നിരക്കിൽ വളർച്ച കൈവരിച്ചിട്ടുണ്ടോയെന്ന കാര്യത്തിൽ സംശയം പ്രക ടപ്പിച്ച് സാമ്പത്തിക വിദഗ്ധനും മുൻ റിസർവ് ബാങ്ക് ഗവർണറുമായ രഘുറാം രാജൻ. സാമ്പത്തിക ശാസ്ത്രജ്ഞർ ഇക്കാര് യത്തിൽ വ്യക്തത വരുത്തണമെന്നും രഘുറാം രാജൻ ആവശ്യപ്പെട്ടു.
കോൺഗ്രസിൻെറ ന്യായ് പദ്ധതിയെ കുറിച്ചും രഘുറാം രാജൻ അഭിപ്രായം പ്രകടനം നടത്തി. രാജ്യത്തെ ഏറ്റവും പാവപ്പെട്ടവർക്ക് മാത്രമായി നടപ്പിലാക്കിയാലെ പദ്ധതി വിജയിക്കു. പാവപ്പെട്ടവരെ കുറിച്ച് വിവിധ കണക്കുകൾ നിലവിലുണ്ട്. പലപ്പോഴും വൈരുധ്യമായിരിക്കും ഇതുമായി ബന്ധപ്പെട്ട കണക്കുകളെന്നും രഘുറാം രാജൻ പറഞ്ഞു.
വൻ പദ്ധതികൾക്കുള്ള സ്ഥലമേറ്റെടുപ്പ്, ബാങ്കുകളുടെ ശുദ്ധീകരണം, കാർഷിക മേഖലയുടെ പുനരുദ്ധാരണം എന്നിവക്കാണ് ഇനി വരുന്ന സർക്കാർ പ്രാധാന്യം കൊടുക്കേണ്ടത്. രാജ്യത്തെ സ്വകാര്യ മേഖലയിലും പൊതുമേഖലയിലും കൂടുതൽ സുതാര്യത ആവശ്യമാണെന്നും രഘുറാം രാജൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.