Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഇന്ത്യ ലോകത്തിലെ...

ഇന്ത്യ ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്​വ്യവസ്ഥ -നിർമല സീതാരാമൻ

text_fields
bookmark_border
Nirmala-sitharaman
cancel

വാഷിങ്​ടൺ: ഇന്ത്യ ഇപ്പോഴും ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്​വ്യവസ്ഥയാണെന്ന്​ ധനമന്ത്രി നിർമലാ സീതാരാമൻ. ര ാജ്യത്തെ വളർച്ച നിരക്ക്​ ഉയർത്താനുള്ള ശ്രമങ്ങളാണ്​ സർക്കാർ നടത്തുന്നതെന്നും നിർമല സീതാരാമൻ പറഞ്ഞു. ഐ.എം.എഫ്​ ഇന്ത്യയുടെ വളർച്ചാ നിരക്ക്​ കുറയുമെന്ന്​ പ്രവചിച്ചതിന്​ പിന്നാലെയാണ്​ നിർമല സീതാരാമ​​െൻറ പ്രതികരണം.

വളർച്ചാ നിരക്ക്​ കുറയുമെന്നാണ്​ ഐ.എം.എഫ്​ പ്രവചനം. എങ്കിലും ലോകത്ത്​ അതിവേഗത്തിൽ വളരുന്ന സമ്പദ്​വ്യവസ്ഥ ഇന്ത്യയുടേതാണ്​. ലോകത്തിലെ എല്ലാ സമ്പദ്​വ്യവസ്ഥകളുടെയും വളർച്ചാ നിരക്ക്​ ഐ.എം.എഫ്​ കുറച്ചിട്ടുണ്ട്​. ഇന്ത്യയുടേതും കുറച്ചു. ചൈനയുമായി ഇന്ത്യൻ സമ്പദ്​വ്യവസ്ഥയെ താരതമ്യം ചെയ്യേണ്ട കാര്യമില്ലെന്നും നിർമല വ്യക്​തമാക്കി.

മുൻ വർഷങ്ങളിലെ പോലെ എട്ട്​, ഏഴ്​ ശതമാനം നിരക്കുകളിലല്ല ഇന്ത്യ സമ്പദ്​വ്യവസ്ഥ വളരുന്നതെന്നത്​ ഒരു പ്രശ്​നമാണ്​. എങ്കിലും ഉയർന്ന വളർച്ചാ നിരക്ക്​ കൈവരിക്കാനുള്ള സമ്പദ്​വ്യസ്ഥയുടെ ​പ്രാപ്​തിയിൽ സംശയമില്ല. എല്ലാ സെക്​ടറുകളുടെയും ആവശ്യങ്ങൾ കേൾക്കുകയാണ്​ താനിപ്പോൾ ചെയ്യുന്നത്​. ധനകമ്മി പരിശോധിച്ചിട്ടില്ലെന്നും നിർമല വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsIMFnirmala sitharamanGrowth projection
News Summary - ndia Still Among Fastest Growing Economies-India news
Next Story