നോട്ട് പിൻവലിക്കൽ: രാജ്യത്തെ വിപണിയിൽ ആവശ്യകതയിൽ 30 ശതമാനം കുറവ്
text_fieldsമുംബൈ: 500,1000 രൂപയുടെ നോട്ടുകൾ പിൻവലിച്ചു കൊണ്ടുള്ള സർക്കാർ തീരുമാനം ഇന്ത്യൻ വിപണിയിൽ ഉൽപന്നങ്ങളുടെ ആവശ്യകതയിൽ 30 ശതമാനത്തിെൻ കുറവുണ്ടാക്കി. സി.െഎ.െഎ പ്രസിഡൻറ നൗഷാദ് ഫോബ്സ് ദി.ഹിന്ദു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
നോട്ടുകൾ പിൻവലിച്ച തീരുമാനം പുറത്ത് വന്നതോടു കൂടി ഉൽപന്നങ്ങളുടെ ആവശ്യകതയിൽ 30 ശതമാനത്തിെൻറ കുറവുണ്ടായി. പുതിയ 500 രൂപ നോട്ടുകൾ വിപണിയിൽ എത്തിയാൽ മാത്രമേ ഇൗ സാഹചര്യത്തിന് മാറ്റമുണ്ടാവു. സമ്പദ്വ്യവസ്ഥയിൽ ഉടനെ തന്നെ പുനർനിർമ്മാണം നടത്തിയേ മതിയാകു. ചെറിയ മൂല്യമുള്ള കറൻസികൾ ഉപയോഗിച്ചു കൊണ്ടുള്ള ഇടപാടുകളും ഡിജിറ്റൽ ഇടപാടുകളും കൂടുതൽ പ്രോൽസാഹിപ്പിച്ചാൽ മാത്രമേ ഇപ്പോഴുള്ള പ്രതിസന്ധി മറികടക്കാനാവു നൗഷാദ് പറഞ്ഞു.
അതേ സമയം ഇപ്പോഴുണ്ടായിരിക്കുന്ന പ്രതിസന്ധിയെ കുറിച്ച് വ്യവസായ സംഘടനപ്രതിനിധികൾ അരുൺ ജെയ്റ്റിലിയുമായി ചർച്ച നടത്തിയതായാണ് സൂചന. സമ്പദ്വ്യവസ്ഥയുടെ ഉത്തേജനത്തിനായി പ്രത്യേക പാക്കേജ് എന്ന ആവശ്യം അവർ ഉയർത്തിയാതായും വിവരമുണ്ട്. എന്നാൽ വൈകാതെ തന്നെ സമ്പദ്വ്യവസ്ഥ സാധാരണ നിലയിലേക്ക് എത്തും. വ്യാപാരികൾ കൂടുതലായി പണമില്ലാത്ത ഇടപാടുകൾ പ്രോൽസാഹിപ്പിക്കണമെന്നും അരുൺ ജെയ്റ്റലി നിർദേശിച്ചതായാണ് വിവരം.
കമ്പനികളുടെ മൂന്നാം പാദലാഭഫലത്തിലും നാലാം ലാഭപാദഫലത്തലും നോട്ടുകൾ പിൻവലിക്കൽ തീരുമാനം ബാധിക്കുമെന്നാണ് പല വ്യവസായ സംഘടന പ്രതിനിധികളും അഭിപ്രായപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.