നീരവ് മോദി ബ്രിട്ടനിൽ; രാഷ്ട്രീയാഭയം തേടുമെന്ന് റിപ്പോർട്ട്
text_fieldsന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് കോടികളുടെ തട്ടിപ്പ് നടത്തി മുങ്ങിയ വജ്രവ്യാപാരി നീരവ് മോദി ബ്രിട്ടനിലുെണ്ടന്ന് റിപ്പോർട്ട്. ബ്രിട്ടനിൽ രാഷ്ട്രീയാഭയം തേടാനാണ് നീരവ് മോദിയുടെ ശ്രമം. തനിക്കെതിെര നടക്കുന്നത് രാഷ്ട്രീയ വേട്ടയാെണന്നും അഭയം നൽകണമെന്നുമാണ് നീരവ് മോദി ആവശ്യപ്പെട്ടിരിക്കുന്നെതന്നാണ് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കുറ്റവാളിെയ കൈമാറാൻ ബ്രിട്ടനോട് ആവശ്യപ്പെടും മുമ്പ് നിയമ- എൻഫോഴ്സ്മെൻറ് ഡയറക്ടേററ്റുകളെ കാണാൻ കാത്തിരിക്കുകയാണ് സർക്കാർ. നേരത്തെ, വായ്പ എടുത്ത് മുങ്ങിയ മദ്യരാജാവ് വിജയ് മല്യെയ ബ്രിട്ടനിൽ നിന്ന് ഇന്ത്യയിലെത്തിക്കാൻ ശ്രമിച്ചിട്ട് ഇതുവരെ നടന്നിട്ടില്ല.
നീരവ് മോദി, അമ്മാവൻ മെഹുൽ ചോക്സി, മുൻ പി.എൻ.ബി മേധാവി ഉഷ അനന്തസുബ്രഹ്ണ്യം എന്നിവരുൾപ്പെടെ 25 ഒാളം പേർക്കെതിശരയാണ് സി.ബി.െഎ കേസ് രജിസ്റ്റർ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.