ഇത് ട്രെയിലർ; വീണ്ടും അധികാരത്തിലെത്തിയാൽ സമ്പൂർണ്ണ വികസനം- മോദി
text_fieldsന്യൂഡൽഹി: പൊതു തെരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പി സർക്കാർ അവതരിപ്പിച്ച ബജറ്റ് ട്രെയിലർ മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി അധികാരത്തിലെത്തിയാൽ ഇന്ത്യയെ വികസനത്തിെൻറ പാതയിലേക്ക് നയിക്കുമെന്നും മോദി പറഞ്ഞു.
രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്നതാണ് ബജറ്റെന്നും മോദി പറഞ്ഞു. പുതിയ ഇന്ത്യയെ സൃഷ്ടിക്കുന്നതിനാണ് ബജറ്റ് പ്രാധാന്യം നൽകുന്നത്. രാജ്യത്ത് പുത്തൻ മധ്യവർഗം ഉദയം ചെയ്യുകയാണെന്നും മോദി വ്യക്തമാക്കി.
ബജറ്റിലെ പുതിയ പദ്ധതികൾ ഏകദേശം 15 കോടി കുടുംബങ്ങൾക്ക് ആശ്വാസമാകും. കർഷകർക്ക് വരുമാനം ഉറപ്പാക്കുന്ന പദ്ധതിക്ക് 12 കോടി ഗുണഭോക്താക്കളുണ്ടാകും. ആദായ നികുതി ഇളവിെൻറ ഗുണം 3 കോടി പ്രൊഫഷണലുകൾക്ക് ലഭിക്കുമെന്നും മോദി കൂട്ടിച്ചേർത്തു. മധ്യവർഗത്തെയും കർഷകരെയും ലക്ഷ്യമിട്ട് രണ്ട് പദ്ധതികളാണ് മോദി സർക്കാർ പ്രഖ്യാപിച്ചത്. മധ്യവർഗക്കാർക്ക് ആദായ നികുതി പരിധിയിൽ ഇളവ് അനുവദിച്ചപ്പോൾ കർഷകർക്ക് പ്രതിവർഷം 6000 രൂപ വരുമാനം ഉറപ്പാക്കുന്ന പദ്ധതിയും പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.