വിമാനത്താവളങ്ങളിലെ നെറ്റ്വർക്ക് കണക്ടിവിറ്റി റിലയൻസിന്
text_fieldsതൃശൂർ: ഇന്ത്യൻ റെയിൽവേയിൽനിന്നും പഞ്ചായത്ത്, വില്ലേജ് ഒാഫിസുകള ിൽനിന്നും കുടിയിറക്കപ്പെട്ടതിന് പിന്നാലെ രാജ്യത്തെ വിമാനത്താവ ളങ്ങളിൽ നിന്നും ബി.എസ്.എൻ.എൽ പുറത്താക്കപ്പെട്ടു. 112 വിമാനത്താവളങ് ങളിലെയും നെറ്റ്വർക്ക് കണക്ടിവിറ്റി എയർപോർട്ട് അതോറിറ്റി ഒാഫ് ഇന്ത്യ റിലയൻസ് ജിയോക്ക് കൈമാറി. ഇതിെൻറ പണി ആരംഭിക്കാൻ വേണ്ട സൗകര്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒാരോ വിമാനത്താവള അധികൃതർക്കും എയർപോർട്ട് അതോറിറ്റി െഎ.ടി വിഭാഗം എക്സിക്യുട്ടീവ് ഡയറക്ടർ എസ്.വി. സതീഷ് നിർദേശം നൽകി. കേന്ദ്ര സർക്കാറിെൻറ ഇൗ തീരുമാനം നിലനിൽപ്പിന് പൊരുതുന്ന പൊതുമേഖല സ്ഥാപനമായ ബി.എസ്.എൻ.എല്ലിന് വൻ ആഘാതമായി.
നെറ്റ്വർക്ക് കണക്ടിവിറ്റി മെച്ചപ്പെടുത്തുന്നതിെൻറ ഭാഗമായാണ് റിലയൻസിന് കൈമാറുന്നതത്രെ. എം.പി.എൽ.എസ്-വി.പി.എൻ (മൾട്ടി പ്രോേട്ടാകോൾ ലേബൽ സ്വിച്ചിങ്ങ്-വെർച്വൽ പ്രൈവറ്റ് നെറ്റ്വർക്ക്), എസ്.ഡി-വി.എ.എൻ (സോഫ്റ്റ്വെയർ ഡിഫൈൻഡ് വൈഡ് ഏരിയ നെറ്റ്വർക്ക്) എന്നീ സേങ്കതങ്ങളാണ് നവീകരിക്കുന്നത്. ഇ-മെയിൽ, ഒാഫ്ലൈൻ ഡാറ്റ ട്രാൻസ്ഫർ, ഇൻറർനെറ്റ് ആക്സസ്, കേന്ദ്രീകൃത ബിസിനസ് അപ്ലിക്കേഷൻ എന്നിവ ഉന്നത നിലവാരം പുലർത്തുന്നതാവണം എന്നതാണ് ലക്ഷ്യം. 112 വിമാനത്താവളങ്ങൾക്ക് പുറമെ ഡൽഹിയിലെ പ്രൈമറി ഡാറ്റ സെൻറർ, ഹൈദരാബാദ് ബീഗംപെട്ട് വിമാനത്താവളത്തിലെ ഡിസാസ്റ്റർ റിക്കവറി എന്നീ കേന്ദ്രങ്ങളുടെ നെറ്റ്വർക്ക് സേവനവും റിലയൻസിന് കൈമാറിയിട്ടുണ്ട്. ഫെബ്രുവരി 28നാണ് കരാർ നൽകിയതെന്ന് ഉത്തരവിൽ പറയുന്നുണ്ട്.
എയർപോർട്ട് അതോറിറ്റിയുടെ െഎ.ടി റൂം മുതൽ വിമാനത്താവളങ്ങൾ വരെ റിലയൻസ് ഫൈബർ സ്ഥാപിക്കും. ഇതിെൻറ പ്രവൃത്തിക്കായി റിലയൻസ് രേഖാമൂലം സമീപിക്കുേമ്പാൾ അതത് മേഖലകളുടെ ചുമതല വഹിക്കുന്നവർ വേണ്ട സൗകര്യം ചെയ്യണമെന്ന് ഉത്തരവിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പുണ്ടായ നിർണായക തീരുമാനമാണ് ഇതെന്ന് ബി.എസ്.എൻ.എല്ലുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. തിരുവനന്തപുരം അടക്കം അഞ്ച് വിമാനത്താവളങ്ങൾ അദാനി ഗ്രൂപ്പിന് കൈമാറാനുള്ള നീക്കത്തിന് തൊട്ടുപിന്നാലെയാണ് മുഴുവൻ വിമാനത്താവളങ്ങളിലും നെറ്റ്വർക്ക് കണക്ടിവിറ്റി നവീകരണം അംബാനിയുടെ റിലയൻസിന് നൽകിയിരിക്കുന്നത്. ഫലത്തിൽ സർക്കാർ മേഖലയിൽനിന്ന് ബി.എസ്.എൻ.എൽ തുടച്ചു നീക്കപ്പെടുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.