പുതിയ സാമ്പത്തിക വർഷം: മാറ്റങ്ങൾ ഇവയാണ്
text_fieldsകോവിഡ്ഭീതി പിടിമുറുക്കിയ അന്തരീക്ഷത്തിലാണ് പുതിയ സാമ്പത്തിക വർഷം തുടങ്ങുന്നത്. പ്രത്യേക സാഹചര്യത്തിൽ സാമ്പത്തികവർഷം നീട്ടുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും 2020 ഏപ്രിൽ ഒന്നിനുതന്നെ തുടങ്ങുമെന്ന് ധനകാര്യമന്ത്രാലയം വ്യക്തമാക്കി. ഇന്നു മുതൽ പ്രാബല്യത്തിൽ വരുന്ന നിർദേശങ്ങളിൽ പ്രധാനപ്പെട്ടവ.
2020-21 സാമ്പത്തികവർഷം മുതൽ രണ്ടുതരം ആദായനികുതി സ്ലാബുകൾ. നികുതിദായകന് 80 സി പ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്ന നിലവിലെ നികുതി സ്ലാബിൽ തുടരുകയോ കുറഞ്ഞ നികുതിനിരക്കുള്ള എന്നാൽ, ആനുകൂല്യങ്ങളില്ലാത്ത രണ്ടാമത്തെ സ്ലാബിലേക്ക് മാറുകയോ ചെയ്യാം. പല സർവേകളിലെയും ഭൂരിപക്ഷ അഭിപ്രായം പുതിയ സ്ലാബ് ഗുണകരമല്ലെന്നായിരുന്നു.
എംപ്ലോയിസ് പ്രോവിഡൻറ് ഫണ്ടിലേക്കുള്ള തൊഴിൽ ദാതാവിെൻറ നിക്ഷേപം ഒരു വർഷം ഏഴര ലക്ഷം കവിഞ്ഞാൽ ഇ.പി.എഫ് അക്കൗണ്ട് ഉടമക്ക് നികുതി ബാധ്യത. സൂപ്പർ ആന്വേഷൻ ഫണ്ട്, നാഷനൽ പെൻഷൻ സിസ്റ്റം എന്നിവക്കും ഇത് ബാധകം.
മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിനും ഇന്ത്യയിലെ കമ്പനികളിൽനിന്ന് ലഭിക്കുന്ന ലാഭവിഹിതത്തിന് നികുതി. ലാഭവിഹിതം വ്യക്തിയുടെ വാർഷിക വരുമാനത്തിലാണ് ഉൾപ്പെടുത്തുക. ഒരു വർഷം 5,000 രൂപയിലധികം ഇങ്ങനെ ലഭിച്ചാൽ 10 ശതമാനം നികുതി നൽകണം.
ഒരു സാമ്പത്തിക വർഷം രാജ്യത്തുനിന്ന് 15 ലക്ഷത്തിലധികം വരുമാനമുണ്ടാക്കുകയോ അതേ വർഷം 120 ദിവസത്തിലധികം രാജ്യത്ത് തങ്ങുകയോ ചെയ്യുന്നവരുടെ എൻ.ആർ.ഐ പദവിയിൽ മാറ്റത്തിന് നിർദേശം. ഇതനുസരിച്ച് നികുതിബാധ്യത വന്നേക്കാം. നികുതിവിധേയ വരുമാനം 15 ലക്ഷത്തിലധികമാകാതിരിക്കുകയും 181 ദിവസത്തിലധികം രാജ്യത്ത് താമസിക്കാതിരിക്കുകയും ചെയ്താൽ എൻ.ആർ.ഐ പദവി മാറില്ല.
വസ്തുവിെൻറ സ്റ്റാമ്പ് ഡ്യൂട്ടി 45 ലക്ഷത്തിലധികം കൂടാത്ത, 2021 മാർച്ച് 31നകം എടുക്കുന്ന വീട്ടുവായ്പക്ക് പലിശയിൽ ഒന്നര ലക്ഷത്തിെൻറ കിഴിവ് ഈ വർഷവും.
ആദായ നികുതി പൂർണമായി ഒഴിവായിക്കിട്ടാനോ അല്ലെങ്കിൽ നികുതി കുറച്ചുകിട്ടാനോ സമർപ്പിച്ച രേഖകൾക്ക് ജൂൺ 30വരെ സാവകാശം അനുവദിച്ചു. ഇന്നലെ അവസാനിക്കേണ്ടിയിരുന്ന കാലാവധിയാണ് കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെട്ട് നീട്ടിനൽകിയത്. ആദായ നികുതി ദായകർക്ക് വലിയ ആശ്വാസമേകുന്നതാണ് നടപടി.
ആദായ നികുതി റിട്ടേൺ, ജി.എസ്.ടി റിട്ടേൺ എന്നിവ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 30ലേക്ക് നീട്ടി. ആധാർ-പാൻ കാർഡ് ബന്ധിപ്പിക്കലും ജൂൺ 30ലേക്ക് നീട്ടിയിട്ടുണ്ട്.
ബാങ്ക് വായ്പകൾക്കും ക്രെഡിറ്റ് കാർഡ് കുടിശ്ശികക്കും മൂന്നുമാസം മൊറട്ടോറിയം.
വാഹനങ്ങളുടെ തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയത്തിൽ ഈ വർഷം വർധനയില്ല. ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ പ്രീമിയം വർധന മരവിപ്പിച്ചു.
പൊതുമേഖല ബാങ്കുകളുടെ ലയനം പ്രാബല്യത്തിൽ.
ബജറ്റ് തീരുമാനം നീളും
•ഭൂമിയുടെ ന്യായവില വർധന മേയ് 15ന് ശേഷം.
•തണ്ടപ്പേർ പകർപ്പ് -െലാക്കേഷൻ മാപ്പ് എന്നിവക്കുള്ള ഫീസ് ഇൗടാക്കാനുള്ള തീരുമാനം നീട്ടി
•സർക്കാർ ഭൂമി പാട്ട കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ നടപ്പാക്കാൻ വൈകും
•പുതിയ പദ്ധതി നടപ്പാക്കുന്നതിന് സമീപത്തെ ഭൂമി 30 ശതമാനത്തിൽ കൂടാത്ത തുക നൽകി ഏറ്റെടുക്കലും നീളും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.