ആദായനികുതി ഇ-ഫയലിങ്ങിന് പുതിയ ഹെൽപ്ലൈൻ
text_fieldsന്യൂഡൽഹി: നികുതിദായകർക്ക് ഇ-ഫയലിങ്ങിന് ആദായനികുതി വകുപ്പ് പുതിയ ഹെൽപ്ലൈൻ നമ്പർ പുറത്തിറക്കി. ഹെൽപ് ഡെസ്ക് ടോൾ ഫ്രീ നമ്പർ (18001030025) ആണ്. ഒാഫിസുമായി നേരിട്ട് ബന്ധപ്പെടാൻ +918046122000 എന്ന നമ്പറുമുണ്ട്.
ആദായ നികുതി റിേട്ടണുകൾ സമർപ്പിക്കാനും ആദായ നികുതിയുമായി ബന്ധപ്പെട്ട മറ്റു പ്രവൃത്തികൾക്കുമായും https://www.incometaxindiaefiling.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം. ഇ-ഫയൽ റിേട്ടൺ സമർപ്പിക്കുന്നതിലെ സംശയ നിവാരണത്തിനും വെബ്സൈറ്റിലെ പ്രശ്നങ്ങൾ അറിയിക്കാനുമാണ് പുതിയ ഹെൽപ്ലൈൻ നമ്പർ പുറത്തിറക്കിയത്. ഇ-ഫയലിങ് പോർട്ടലിൽ നേരിടുന്ന എല്ലാ തടസ്സങ്ങളും ഹെൽപ്ലൈൻ നമ്പറിൽ വിളിച്ചറിയിക്കാമെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.