പുതിയ ലോകം, പുതിയ സാധ്യതകൾ
text_fieldsകോവിഡും ലോക്ഡൗണും കഴിഞ്ഞുള്ള ലോകം പുതിയതായിരിക്കുമെന്ന കാര്യത്തിൽ കെ.സി.എം അപ്ലയൻസസ് (ഇംപക്സ്) മ ാനേജിങ് ഡയറക്ടർ സി. നുവൈസിന് സംശയമൊന്നുമില്ല. ലോക്ഡൗണിൽ ഇതുവരെയില്ലാത്ത പുതിയ, പുതിയ ശീലങ്ങളിലേക്കാണ് മനുഷ്യൻ എത്തിപ്പെട്ടത്. ഇൗ ശീലം ഇനി തുടരാൻ സാധ്യത ഏറെയാണ്. അതുകൊണ്ടുതന്നെ പുതിയ കാലത്തിനനുസരിച്ചുള്ള ശൈലി യിലേക്കും സമീപനത്തിലേക്കും നാം മാറേണ്ടി വരും.
ലോക്ഡൗൺ കാലത്ത്, വീട് കേന്ദ്രീകൃതമായ ജീവിത രീതിയാണ് നാം പിന്തുടർന്നത്. വർക്ക് അറ്റ് ഹോം പുതിയൊരു സംവിധാനമായിരുന്നു. അതിെൻറ ഗുണവശങ്ങൾ ബോധ്യപ്പെടുന്നതോടെ, ലോക്ഡൗൺ കഴിഞ്ഞാലും പല സ്ഥാപനങ്ങളും തുടർന്നേക്കാം. യാത്ര, വാഹനം കാത്തിരിപ്പ്, യാത്രാ ക്ഷീണം ഇവയൊക്കെ ഒഴിവാക്കപ്പെടുകയാണ്. അതുപോലെ, സാേങ്കതിക വിദ്യയുടെ കൂടുതൽ ഉപേയാഗം എല്ലാരംഗത്തും ഉണ്ടാവും. ഒാൺ ലൈൻ േഷാപ്പിങ് സാർവത്രികമാക്കപ്പെടും. അത്തരത്തിലുള്ള ഉപകരണങ്ങളുടെ വിപണന സാധ്യതയും ഏറും.
കോവിഡിെൻറ അനുരണനങ്ങൾ നിൽക്കുന്ന കാലത്തോളം അവധിക്കാല യാത്ര, വിേനാദ സഞ്ചാരം, മറ്റു സന്ദർശനങ്ങൾ എല്ലാം കുറയും. കൂടുതൽ സമയം, വീട്ടിലിരിക്കുേമ്പാൾ, വീട് സ്വാഭാവിമായും അടുക്കള കേന്ദ്രീകൃതവുമാവും. പുതിയ ഭക്ഷണ പരീക്ഷണങ്ങൾക്കുള്ള സാധ്യത അത് തുറന്നിടുന്നുണ്ട് അതിനാൽ, വീട്, അടുക്കള ഉപകരണങ്ങളുടെ വാങ്ങലും മാറ്റി വാങ്ങലും പുതുക്കലും കൂടുതൽ ഉണ്ടാകാനിടയുണ്ട്. ‘ഇംപക്സ്’ വീട്-അടുക്കള ഉപകരണങ്ങളാണ് കൈകാര്യം ചെയ്യുന്നത്. അതിനാൽ വരും കാലത്ത് തിരിച്ചടിയല്ല, കൂടുതൽ സാധ്യതകളുണ്ടാവാനാണിട.
അതേസമയം, കുറച്ചു കാലത്തേക്ക് മാർക്കറ്റിൽ 20-25 ശതമാനം കുറവുണ്ടാവാനിടയുണ്ട്. അതു മുൻകൂട്ടിക്കണ്ടുള്ള പ്രവർത്തന തന്ത്രം ആവിഷ്കരിക്കേണ്ടി വരും. ചെലവുകൾ അത്യാവശ്യത്തിനു മാത്രം എന്ന നിലയിലേക്കുള്ള ചിന്താഗതി രൂപപ്പെടാനിടയുണ്ടെന്നും അദ്ദേഹം പറയുന്നു. ഏറെക്കാലത്തിനു ശേഷം, ലഭിക്കുന്ന കുടുംബത്തോടൊപ്പമുള്ള ജീവിതം നന്നായി ആസ്വദിക്കുകയാണ് അദ്ദേഹം. ഭാവിയെക്കുറിച്ചുള്ളത് പ്രതീക്ഷകളാണെന്നും ബിസിനസും ജീവിതവും ഇത്തരത്തിലുള്ള പ്രതീക്ഷയിലാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം ഒാർമിപ്പിക്കുന്നു.
തയാറാക്കിയത്: അജിത് ശ്രീനിവാസൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.