നോട്ട് നിരോധനത്തിന് മുമ്പ് പി.എൻ.ബി ബാങ്കിൽ നീരവ് മോദി 90 കോടി നിക്ഷേപിച്ചെന്ന് ആരോപണം
text_fieldsന്യൂഡൽഹി: നോട്ട് നിരോധനത്തിന് മണിക്കൂറുകൾക്ക് മുമ്പ് വജ്രവ്യവസായി നീരവ് മോദി 90 കോടി രൂപ പി.എൻ.ബി ബാങ്കിൽ നിക്ഷേപിച്ചുവെന്ന് ആരോപണം. എൻ.സി.പി എം.പി മജീദ് മേമനാണ് നീരവിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. നോട്ട് നിരോധനത്തിന് മണിക്കൂറുകൾക്ക് മുമ്പ് പഞ്ചാബ് നാഷണൽ ബാങ്കിെൻറ ശാഖയിൽ നീരവ് മോദി 90 കോടി രൂപ നിക്ഷേപിച്ചു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയാൽ സത്യാവസ്ഥ പുറത്തുവരുമെന്ന് മേമൻ വ്യക്തമാക്കി.
തെൻറ ട്വിറ്റർ അക്കൗണ്ടിലുടെയും മജീദ് മേമൻ ഇതേ ആരോപണം ഉന്നയിച്ചു. നോട്ട് നിരോധനത്തിന് മുമ്പ് നീരവ് മോദിയോട് 90 കോടി നിക്ഷേപിക്കാൻ നിർദേശം നൽകിയതാരാണെന്നും മേമൻ ചോദിച്ചു.
പഞ്ചാബ് നാഷണൽ ബാങ്കിെൻറ11,400 കോടി തട്ടിച്ച നീരവ് മോദി ഇപ്പോൾ വിദേശത്താണ് ഉള്ളത്. നീരവ് മോദിക്കെതിരായ തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും സി.ബി.െഎയും അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.