നീരവ് മോദിയെ വിട്ടുകിട്ടാൻ അപേക്ഷ നൽകി; സി.ബി.െഎയും ഇ.ഡിയും ലണ്ടനിലേക്ക്
text_fieldsലണ്ടൻ: പി.എൻ.ബി തട്ടിപ്പ് കേസിൽ ഉൾപ്പെട്ട വിവാദ വജ്ര വ്യവസായി നീരവ് മോദിയെ വിട്ടുകിട്ടാൻ ഇന്ത്യ അപേക്ഷ നൽ കി. ഇന്ത്യയുടെ അപേക്ഷ കോടതിക്ക് കൈമാറിയതായി യു.കെ ഹോം സെക്രട്ടറി അറിയിച്ചു. പുതിയ സാഹചര്യത്തിൽ നീരവ് മോദിക്കെതിരെ യു.കെ അറസ്ററ്റ് വാറണ്ട് പുറപ്പെടുവിക്കുമെന്നാണ് റിപ്പോർട്ട്.
നീരവ് മോദിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപേക്ഷ യു.കെയിലെ വെസ്റ്റ്മിനിസ്റ്റർ മജിസ്ട്രേറ്റ് കോടതിക്കാണ് കൈമാറിയിരിക്കുന്നത്. ഇന്ത്യയുടെ അപേക്ഷ പരിഗണിച്ച ശേഷം കോടതി നീരവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കും. നീരവ് മോദിക്കെതിരെ അറസ്റ്റ് വാറണ്ട് പ്രഖ്യാപിക്കുന്ന സാഹചര്യത്തിൽ ലണ്ടനിലേക്ക് പോകാനാണ് സി.ബി.െഎയുടെയും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറയും തീരുമാനം.
നീരവ് മോദി ലണ്ടനിലെ തെരുവുകളിലുടെ സഞ്ചരിക്കുന്നതിെൻറ ദൃശ്യങ്ങൾ യു.കെ പത്രമായ ദ ടെലിഗ്രാഫ് പുറത്ത് വിട്ടിരുന്നു. നീരവ് മോദി ലണ്ടനിൽ ആഡംബര വസതിയിലാണ് താമസിക്കുന്നതെന്നുമുള്ള റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.