പാക്കേജിൽ പാവങ്ങൾക്ക് എന്തു കിട്ടി?
text_fieldsകോവിഡ് 19 െൻറ സാഹചര്യത്തിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച പാക്കേജിൽ പാവങ്ങൾക്ക് എന്താണ് ലഭിച്ചത്? തൊഴിലില്ലായ്മ, പട്ടിണി, കുടിയേറ്റം തുടങ്ങിയവക്ക് പരിഹാരം കാണാൻ വേണ്ടിയല്ല പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. കർഷകർക്കോ പാവപ്പെട്ടവർക്കോ വേണ്ടിയല്ല. 20 ലക്ഷം കോടിയുടെ ഉത്തേജന പാക്കേജിൽ കടന്നുകൂടിയതോ ചെറുകിട, ഇടത്തരം വ്യവസായികളും.
കർഷകരെയും ദിവസക്കൂലിക്കാരെയും ഒഴിവാക്കി പ്രഖ്യാപിച്ച പാക്കേജ് ആരുടെ താൽപര്യമായിരിക്കും സംരക്ഷിക്കുക. ലോക്ഡൗണിൽ കഷ്ടപ്പെടുന്ന പാവങ്ങൾക്ക് രക്ഷപ്പെടാനുള്ള എല്ലാ മാർഗങ്ങളും ഈയൊരു പ്രഖ്യാപനത്തോടെ അടഞ്ഞു. രാജ്യത്തിെൻറ ഭൂരിഭാഗം വരുന്ന കർഷകരെയും കൂലിത്തൊഴിലാളികളെയും മുഴുവനായും അവഗണിച്ചു. ലോക്ഡൗൺ ഒരു മാസം പൂർത്തിയാകുന്നതിന് മുമ്പുതന്നെ കർഷകർ ഒരു ഞാൺ കയറുകളിൽ അഭയം പ്രാപിച്ചിരുന്നു. ഇപ്പോഴും ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ അവ തുടർന്നുകൊണ്ടിരിക്കുന്നു. അവർക്ക് വിളവ് ഇറക്കാനോ, വിളവെടുപ്പിനോ യാതൊരു വഴിയുമില്ലാതെ നട്ടം തിരിയുന്നു. ലോക്ഡൗണിനെ തുടർന്ന് മറ്റു മാർഗങ്ങളും അടഞ്ഞു.
വായ്പയെടുത്തായിരിക്കും ഇവരെല്ലാം മുൻവർഷങ്ങൾ തള്ളിനീക്കിയിട്ടുണ്ടാകുക. വായ്പകൾക്ക് മൂന്നുമാസത്തെ മൊറട്ടോറിയം പ്രഖ്യാപിക്കുകയും വീണ്ടും മൂന്നുമാസത്തേക്ക് നീട്ടി നൽകുകയും ചെയ്തു. എന്നാൽ ഈ കാലാവധി തീർന്നാൽ എന്തായിരിക്കും ഫലം. മൊറട്ടോറിയം സമയത്തെ പലിശയുടെ പിഴപലിശയടക്കം അടക്കേണ്ടിവരും. ഒരുമാസത്തെ പലിശ താങ്ങാൻ കഴിയാത്തവർക്ക് എത്തരത്തിലാകും ഇൗ വൻതുക കൈകാര്യം ചെയ്യാനാകുക.
100 കോടി വിറ്റുവരവുള്ള സ്ഥാപനങ്ങൾക്ക് വായ്പ അനുവദിക്കാൻ പാേക്കജിൽ പ്രഖ്യാപിച്ചു. 100 കോടി വിറ്റുവരവുള്ള കമ്പനികൾക്കും മറ്റും വായ്പ അനുവദിച്ചുകൊണ്ടുള്ള പാക്കേജിൽ രാജ്യത്ത് എത്രപേർ ഉൾക്കൊള്ളും. കേരളത്തിന് പണ്ടേ ഒന്നും കിട്ടാറില്ലല്ലോ. ചെറുകിട കച്ചവടക്കാരും പുറത്തിറങ്ങാൻ കഴിയാതിരിക്കുന്ന കൂലി തൊഴിലാളികൾക്കും എന്തായിരിക്കും ലഭിക്കുക. കടവും കടത്തിനു മുകളിൽ കടവുമായി കഴിയുന്ന ഇത്തരക്കാരുടെ വായ്പ എഴുതിതള്ളാനും പലിശ ഒഴിവാക്കാനും സർക്കാർ മുൻകൈയെടുക്കാത്തതിെൻറ കാരണം എന്താകും. അവരിൽനിന്നും മറ്റൊന്നും തിരിച്ച് പ്രതീക്ഷിക്കാൻ ഇല്ലാത്തതുകൊണ്ടാണോ?.
നികുതി ഇളവും ഇ.പി.എഫ് ഇളവുകളും ആർക്കുേവണ്ടിയാെണന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. നികുതി ഇളവുകളിൽനിന്ന് ശമ്പളം വരുമാനം ഒഴിവാക്കിയതോടെ സാധാരണക്കാർക്കും ഈ ഇളവുകൾ ലഭ്യമല്ലാതായി. വ്യക്തിയുടെ വരുമാനത്തിൽനിന്ന് ഇൗടാക്കുന്ന ടി.ഡി.എസ്, ടി.സി.എസ് നിരക്കുകൾ 25 ശതമാനമാണ് കുറച്ചത്. ഇതിൽ നികുതി നൽകുന്നവരിൽ സാധരാണക്കാർ ഉൾപ്പെടുന്ന വിഭാഗം ശമ്പളത്തിന് നൽകുന്ന നികുതിയായിരിക്കും. അതിനാകട്ടെ ഇളവുകൾ ബാധകവുമല്ല.
സർക്കാരിൽനിന്നും ലഭ്യമാേകണ്ട യാതൊരു ആനുകൂല്യവും ഇന്നത്തെ പാക്കേജിൽ പ്രഖ്യാപിച്ചുകണ്ടില്ല. പകരം ബാങ്കുകളുടെ തലയിൽ ഭാരം കയറ്റിവെക്കുന്ന തീരുമാനങ്ങൾ ആയിരുന്നു പലതും.
രാജ്യം മുഴുവൻ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ജീവനും തൊഴിലും നഷ്ടമായ ഒരു കൂട്ടരാണ് കുടിയേറ്റ തൊഴിലാളികൾ. ലക്ഷകണക്കിന് കുടിയേറ്റ തൊഴിലാളികൾ ഇന്നും സ്വദേശത്തേക്ക് പലായനം ചെയ്തുകൊണ്ടിരിക്കുന്നു. തൊഴിൽ നഷ്ടം നഷ്ടങ്ങളുടെ ആഴം കൂട്ടുകയും ചെയ്തു. ധനമന്ത്രി ആദ്യം 1.70 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിക്കുന്നതിനിടെ ആരും പട്ടിണി കിടക്കേണ്ടി വരരുതെന്ന് പ്രസ്താവിച്ചിരുന്നു. ശേഷം രാജ്യത്തിെൻറ ഞരമ്പുകളിലേക്ക് കണ്ണോടിച്ചിരുന്നുവോ. ദിവസങ്ങളോളം നടന്നു തീർക്കുന്ന വഴികളിൽ വയർ കരിഞ്ഞ് വഴിയിൽ പലരും ജീവൻ വെടിയുന്നു. ആദ്യം പ്രഖ്യാപിച്ച അരിയും ഗോതമ്പും ഇൗ പാവങ്ങൾക്ക് ലഭിച്ചോ എന്നത് മറ്റൊരു ചോദ്യചിഹ്നവും. തൊഴിലുറപ്പ് പദ്ധതിയിലെ വേതനം കൂട്ടിയതായിരുന്നു മുൻ സാമ്പത്തിക പാക്കേജിലെ മറ്റൊരു പ്രഖ്യാപനം. കോവിഡ് പടരുന്ന, കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്ന ഇടങ്ങളിൽ തൊഴിലുറപ്പ് പദ്ധതി എന്നു തുടങ്ങാനാകും എന്ന് നിശ്ചയമുണ്ടോ?.
മടങ്ങിവരുന്ന പ്രവാസികൾക്കായി പാക്കേജിൽ എത്ര കോടി രൂപയാണ് നീക്കിെവച്ചത്. അവർക്കായി എന്തു പദ്ധതിയാണ് ഇനി നടപ്പിലാക്കുക. അതേ വർഷങ്ങളായി ബജറ്റിൽ പിന്തുടർന്ന് േപാരുന്ന കോർപറ്റേറ്റ് പ്രീണനം വളഞ്ഞവഴിയിൽ കോവിഡ് പാക്കേജിലും പിന്തുടർന്നുപോരുന്നുവെന്ന് പറയേണ്ടിവരും.
കോവിഡ് 19 െൻറ പശ്ചാത്തലത്തിൽ ലോകരാജ്യങ്ങളെല്ലാം തന്നെ തങ്ങളുടെ സമ്പദ് വ്യവസ്ഥയെ കരകയറ്റുന്നതിനായി സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിച്ചുകഴിഞ്ഞു. ധനമന്ത്രി നിർമല സീതാരാമൻ ഇന്നു പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജിനായി ഇന്ത്യൻ ജി.ഡി.പിയുടെ പത്ത് ശതമാനമാണ് നീക്കിവെച്ചത്.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ആത്മ നിർഭർ അഭിയാൻ പാക്കേജിൽ കർഷകർ, ചെറുകിട വ്യവസായങ്ങൾ, തൊഴിലാളികൾ, ഇടത്തരക്കാർ, മധ്യവർഗക്കാർ എന്നിവർക്കെല്ലാം പ്രയോജനപ്പെടുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ 24 മണിക്കൂർ തികയുന്നതിനിടെ ധനമന്ത്രി വ്യക്തത വരുത്തിയ ഈ പാക്കേജ് യഥാർഥത്തിൽ സാധാരണക്കാരെ ലക്ഷ്യം വെച്ചുകൊണ്ടുള്ളതായിരുന്നോ. രാജ്യം നേരിടുന്ന പ്രധാന പ്രശ്നങ്ങൾ മനസിലാക്കാൻ പോലും കേന്ദ്രസർക്കാരിനും ധനമന്ത്രിക്കും ഇനിയും കഴിഞ്ഞിട്ടില്ല. ഇന്ത്യയുടെ ആത്മാവ് ഉറങ്ങുന്ന ഗ്രാമങ്ങളിൽ ഇനിയും മരണമണി മുഴങ്ങികൊണ്ടേയിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.