ജി.എസ്.ടി നിരക്കുകളിൽ മാറ്റം വരുത്തില്ല; ഉള്ളി ഇറക്കുമതി കൂട്ടുമെന്ന് നിർമല
text_fieldsന്യൂഡൽഹി: ജി.എസ്.ടി നിരക്കുകളിൽ മാറ്റം വരുത്തുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. ഇതുമായി ബന്ധപ്പെട്ട് ഒരു ചർച്ചയും നടന്നിട്ടില്ല. ഇത്തരം വാർത്തകൾ പ്രചരിക്കുന്നത് എവിടെ നിന്നാണെന്ന് അറിയില്ലെന്നും നിർമലാ സീതാരാമൻ പറഞ്ഞു. സമ്പദ്വ്യവസ്ഥ എന്ത് ആവശ്യപ്പെടുന്നോ അതിനായി പ്രവർത്തിക്കുകയാണ് സർക്കാറിെൻറ ലക്ഷ്യമെന്ന് അവർ കൂട്ടിച്ചേർത്തു.
ഉള്ളിവില നിയന്ത്രിക്കാനുള്ള എല്ലാ ശ്രമങ്ങളും കേന്ദ്രസർക്കാറിെൻറ ഭാഗത്ത് നിന്നും ഉണ്ടാവും. ഇതിനായി കൂടുതൽ വിദേശരാജ്യങ്ങളിൽ നിന്ന് ഉള്ളി ഇറക്കുമതി ചെയ്യുമെന്നും ധനമന്ത്രി വ്യക്തമാക്കി. അടുത്ത ബജറ്റിനുള്ള ചർച്ചകൾ തിങ്കളാഴ്ച മുതൽ തുടങ്ങുമെന്നും നിർമല കൂട്ടിച്ചേർത്തു.
കേന്ദ്രസർക്കാറിെൻറ ബജറ്റ് ചെലവുകളിൽ മൂന്നിൽ രണ്ടും നടപ്പാക്കി കഴിഞ്ഞെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂർത്തി പറഞ്ഞു. എൻ.ബി.എഫ്.സി, എച്ച്.എഫ്.സി എന്നിവക്ക് ധനസഹായമായി 4.47 ലക്ഷം കോടി നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
17 ബജറ്റ് നിർദേശങ്ങളിൽ 7000 കോടിയുടെ പദ്ധതികൾക്ക് അനുമതി നൽകി. അടുത്ത രണ്ടാഴ്ചക്കുള്ളിൽ 20,000 കോടിയുടെ പദ്ധതികൾക്ക് കൂടി അനുമതി നൽകുമെന്നും കൃഷ്ണമൂർത്തി അറിയിച്ചു. 35 ബില്ല്യൺ ഡോളറിെൻറ വിദേശ നിക്ഷേപം ഇന്ത്യയിലെത്തിയെന്ന് കേന്ദ്രസർക്കാർ അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.