യെസ് ബാങ്കിൽ എസ്.ബി.ഐ നിക്ഷേപം നടത്തുമെന്ന് നിർമ്മല സീതാരാമൻ
text_fieldsന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്.ബി.ഐ യെസ് ബാങ്കിൽ നിക്ഷേപം നടത്താൻ സന്നദ്ധത അറിയിച്ച ിട്ടുണ്ടെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. യെസ് ബാങ്കിലെ പ്രതിസന്ധിയെ കുറിച്ച് വിശദീകരിക്കാൻ വിളിച്ചു ചേ ർത്ത വാർത്താ സമ്മേളനത്തിലാണ് ധനമന്ത്രിയുടെ പ്രതികരണം. യെസ് ബാങ്കിെൻറ പുനഃസംഘടന ഒരു മാസത്തിനകം പൂർത്തിയാക്കുമെന്നും ധനമന്ത്രി പറഞ്ഞു.
2017 മുതൽ യെസ് ബാങ്ക് ആർ.ബി.ഐ നിരീക്ഷണത്തിലാണ്. അന്ന് മുതൽ തന്നെ ബാങ്കിെൻറ ഭരണപരമായ കാര്യങ്ങളിൽ ചില പ്രശ്നങ്ങൾ കണ്ടെത്തിയിരുന്നു. വായ്പകൾ അനുവദിച്ചതിലെ പ്രശ്നങ്ങൾ യെസ് ബാങ്കിന് പ്രതിസന്ധി സൃഷ്ടിച്ചുവെന്നും നിർമ്മലാ സീതാരാമൻ വ്യക്തമാക്കി. യെസ് ബാങ്കിെൻറ നിക്ഷേപങ്ങളേയും ബാധ്യതകളേയും പ്രതിസന്ധി ബാധിക്കില്ല. ഒരു വർഷത്തേക്ക് ജീവനക്കാരുടെ ശമ്പളം ഉറപ്പാക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
2019ൽ സെബിയും യെസ് ബാങ്കിലെ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥർക്ക് ക്രമക്കേടുകളിൽ പങ്കുള്ളതായി സംശയിക്കുന്നുണ്ട്. എന്ത് സംഭവിച്ചാലും നിക്ഷേപകരുടെ പണം സുരക്ഷിതമായിരിക്കുമെന്നും ധനമന്ത്രി ഉറപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.