വിമർശനങ്ങൾക്ക് മറുപടി; ജനങ്ങളുടെ അക്കൗണ്ടുകളിൽ പണമെത്തിച്ചെന്ന് ധനമന്ത്രി
text_fieldsന്യൂഡൽഹി: ജനങ്ങളുടെ കൈകളിലേക്ക് പണമെത്തിക്കുന്നില്ലെന്ന പ്രതിപക്ഷ വിമർശനങ്ങൾക്ക് മറുപടിയുമായി ധനമന്ത്രി നിർമലാ സീതാരാമൻ. സാമ്പത്തിക പാക്കേജ് പ്രഖ്യാപനത്തിനായി അഞ്ചാമത്തെ വാർത്താ സമ്മേളനത്തിലാണ് ധനമന്ത്രിയുടെ പ്രസ്താവന. 20 കോടി സ്ത്രീകൾക്ക് ജൻധൻ അക്കൗണ്ടുകളിലൂടെ പണം നൽകി. 6.81 കോടി എൽ.പി.ജി സിലണ്ടറുകൾ സൗജന്യമായി വിതരണം ചെയ്തുവെന്നും ധനമന്ത്രി പറഞ്ഞു. അന്തർ സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള ചെലവിൻെറ 85 ശതമാനം കേന്ദ്രസർക്കാർ വഹിച്ചുവെന്നും അവർ അവകാശപ്പെട്ടു.
8.19 കോടി കർഷകരുടെ അക്കൗണ്ടുകളിലേക്ക് പണമെത്തിക്കാൻ സാധിച്ചു. ജനങ്ങൾക്ക് ലോക്ഡൗൺ കാലത്ത് ധാന്യമെത്തിക്കുന്നതിൽ എഫ്.സി.ഐയും സംസ്ഥാനങ്ങളും വലിയ പങ്കുവഹിച്ചുവെന്നും അവർ വ്യക്തമാക്കി. കോവിഡ് പ്രതിരോധത്തിനായി 15,000 കോടി ചെലവഴിച്ചു. പി.പി.ഇ കിറ്റുകളുടെയും എൻ 95 മാസ്കുകളുടേയും കാര്യത്തിൽ രാജ്യം പുരോഗതി കൈവരിച്ചു. ഇക്കാലയളവിൽ സംസ്ഥാനങ്ങൾക്ക് 4113 കോടിയുടെ സഹായം നൽകിയെന്നും ധനമന്ത്രി അവകാശപ്പെട്ടു.
കോവിഡ് 19 വൈറസ് ബാധയെ തുടർന്നുണ്ടായ പ്രതിസന്ധി അവസരമാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. സ്വാശ്രയ ഭാരതം സൃഷ്ടിക്കുകയാണ് സർക്കാറിൻെറ ലക്ഷ്യം. ഇതിനായി ഭുമിയും തൊഴിലും നിയമവും ഉപയോഗപ്പെടുത്തുമെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.