കോവിഡിൻെറ മറവിൽ സമ്പൂർണ്ണ സ്വകാര്യവൽക്കരണം
text_fieldsന്യൂഡൽഹി: കോവിഡിൻെറ മറവിൽ കേന്ദ്രസർക്കാർ രാജ്യത്ത് തുടക്കമിടുന്നത് സമ്പൂർണ്ണ സ്വകാര്യവൽക്കരണത്തിന്. കഴിഞ്ഞ ദിവസങ്ങളിലായി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജുകളെല്ലാം ലക്ഷ്യമിടുന്നത് സ്വകാര്യവൽക്കരണം. മുമ്പ് പൊതുമേഖലാ കമ്പനികൾ മാത്രമുണ്ടായിരുന്ന മേഖലകളിലും സ്വകാര്യ നിക്ഷേപം അനുവദിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു.
സ്വാശ്രയ ഇന്ത്യ എന്ന നയത്തിലൂന്നി പുതിയ പൊതുമേഖല വ്യവസായ നയം കൊണ്ടുവരുമെന്ന് ഞായറാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽ ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു. ചില മേഖലകളിലൊഴികെ മറ്റ് എല്ലായിടത്തും സ്വകാര്യ മേഖലക്ക് അവസരം നൽകും. സ്ട്രാറ്റജിക് സെക്ടറുകളെന്ന് അറിയപ്പെടുന്ന പ്രത്യേക മേഖലകളിൽ ഒരു കമ്പനിയെങ്കിലും പൊതുമേഖലയിലുണ്ടാവുമെന്ന് ധനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ പാക്കേജിനെ കുറിച്ചുള്ള വിശദാംശങ്ങൾ പ്രഖ്യാപിക്കുേമ്പാഴാണ് അതിവേഗം സ്വകാര്യ വൽക്കരണത്തിനുള്ള നടപടികൾ ധനമന്ത്രി അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളിലും ഇതുമായി ബന്ധപ്പെട്ട് പ്രഖ്യാപനങ്ങളുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.