സാമ്പത്തിക ക്രമക്കേട്; നിസാൻ തലവൻ അറസ്റ്റിൽ
text_fieldsടോക്യോ: പ്രമുഖ ജാപ്പനീസ് കാർ നിർമാതാക്കളായ നിസാൻ ചെയർമാൻ കാർലോസ് ഗോസനെ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിതിനെ തുടർന്ന് അറസ്റ്റ് ചെയ്തു. ഗോസനെ പുറത്താക്കാൻ തീരുമാനിച്ചതായി കമ്പനി അറിയിച്ചതിന് പിന്നാലെയാണ് ഒാേട്ടാമൊബൈൽ രംഗത്തെ ഞെട്ടിച്ച അറസ്റ്റ്.
വാഹന നിർമാണ വ്യവസായത്തിൽ കഴിഞ്ഞ രണ്ടു ദശകത്തിനിടെ വിപ്ലവം സൃഷ്ടിച്ച അതികായനാണ് കാർലോസ് ഗോസൻ. കടം ബാധിച്ച് പ്രതിസന്ധിയിലായ നിസാനെ അതിശയകരമായ നിലയിലേക്ക് തിരിച്ചെത്തിച്ചത് ബ്രസീൽ വംശജനായ ഇദ്ദേഹത്തിെൻറ മിടുക്കുകൊണ്ടായിരുന്നു. 1990കളിൽ റിനോയിൽ കൊണ്ടുവന്ന പരിഷ്കാരങ്ങളുടെ പേരിൽ കുപ്രസിദ്ധിയും നേടിയിട്ടുണ്ട്. 2011ൽ രാജ്യത്തെ നയിക്കാൻ ജപ്പാൻകാർ പരിഗണിക്കുന്നവരുടെ പട്ടികയിൽ ഗോസൻ ഏഴാം സ്ഥാനം നേടി. ഒരു ഘട്ടത്തിൽ ലബനാൻ പ്രസിഡൻറ് ആകുമെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ, ജോലിക്കൂടുതൽ കാരണം പദവി ഏറ്റെടുക്കില്ലെന്ന് ഗോസൻ അറിയിക്കുകയായിരുന്നു.
വ്യാപകമായ സാമ്പത്തിക ദുർവ്യയങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി സ്വീകരിച്ചതെന്ന് കമ്പനി വൃത്തങ്ങൾ വെളിപ്പെടുത്തി. മാസങ്ങൾ നീണ്ട പരിശോധനയിലും അന്വേഷണത്തിലുമാണ് സാമ്പത്തിക സ്വഭാവദൂഷ്യം കണ്ടെത്തിയത്. കമ്പനിയുടെ സമ്പത്ത് വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉപയോഗിച്ചതും ശമ്പള വിവരങ്ങൾ തെറ്റായി കാണിച്ചതുമടക്കമുള്ള കാര്യങ്ങളാണ് അന്വേഷണത്തിൽ തെളിഞ്ഞത്. സംഭവത്തിൽ നിസാനിെൻറ നിക്ഷേപകർക്കും മറ്റുള്ളവർക്കുമുണ്ടായ ആശങ്കയിൽ കമ്പനി ക്ഷമചോദിച്ചു. കുറ്റകൃത്യവുമായി ബന്ധപ്പെട്ട രേഖകൾ ജപ്പാൻ പബ്ലിക് പ്രോസിക്യൂട്ടർക്ക് നൽകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഗോസെൻറ അറസ്റ്റ് കമ്പനി അധികൃതർ സ്ഥിരീകരിച്ചെങ്കിലും ജപ്പാൻ പബ്ലിക് പ്രോസിക്യൂട്ടർ പ്രതികരിച്ചിട്ടില്ല. സാമ്പത്തിക ക്രമക്കേടുകൾക്ക് കൂട്ടുനിന്ന കമ്പനിയുടെ സീനിയർ എക്സിക്യൂട്ടിവ് ഗ്രെഗ് കെല്ലിയെയും പുറത്താക്കിയേക്കുമെന്ന് നിസാൻ അറിയിച്ചു. ഗോസൻ വാഹന നിർമാണ കമ്പനികളായ റിനോയുടെയും മിത്സുബിഷിയുടെയും ചെയർമാൻ പദവികൂടി വഹിക്കുന്നുണ്ട്. ഗോസെൻറ അറസ്റ്റ് പുറത്തുവന്നതോടെ ഒാഹരി വിപണിയിൽ റിനോയുടെ മൂല്യമിടിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.