2022നുള്ളിൽ പട്ടിണിയും അഴിമതിയും ഇല്ലാതാക്കുമെന്ന് നീതി ആയോഗ്
text_fieldsന്യൂഡൽഹി: 2022നുള്ളിൽ രാജ്യത്തെ പട്ടിണിയും അഴിമതിയും ഇല്ലാതാക്കുമെന്ന് നീതി ആയോഗ്. ന്യൂ ഇന്ത്യ എന്ന പദ്ധതിയിലൂടെ പട്ടിണി, അഴിമതി, തീവ്രവാദം, വർഗീയത എന്നിവ ഇല്ലാതാക്കുമെന്നാണ് നീതി ആയോഗ് അറിയിച്ചിരിക്കുന്നത്. ആസുത്ര കമീഷന് പകരമുള്ള സംവിധാനമാണ് നീതി ആയോഗ്.
ഗവർണർമാരുടെ കോൺഫറൻസിലാണ് നീതി ആയോഗിെൻറ ഭാവി പദ്ധതികളെ കുറിച്ച് വൈസ് ചെയർമാൻ രാജീവ് കുമാർ സൂചിപ്പിച്ചത്. ലോകത്തിലെ മികച്ച് മൂന്ന് സമ്പദ്വ്യവസ്ഥകളിൽ ഒന്നാകും ഇന്ത്യ. 2047 വരെ 8 ശതമാനം നിരക്കിൽ സമ്പദ്വ്യവസ്ഥയിൽ വളർച്ചയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ ഗ്രാം സഡക്ക് യോജനയിലൂടെ 2019ന് മുമ്പ് ഗ്രാമങ്ങളിലെ റോഡുകളുടെ വികസനം നടപ്പിലാക്കുമെന്നും നീതി ആയോഗ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.