രാത്രി ഒമ്പത് മണിക്ക് ശേഷം എ.ടി.എമ്മുകളിൽ പണം നിറക്കില്ല
text_fieldsന്യൂഡൽഹി: നഗരപ്രദേശങ്ങളിൽ രാത്രി ഒമ്പത് മണിക്ക് ശേഷവും ഗ്രാമങ്ങളിൽ ആറ് മണിക്ക് ശേഷവും എ.ടി.എമ്മുകളിൽ പണം നിറക്കേണ്ടെന്ന് എജൻസികൾക്ക് കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിെൻറ നിർദേശം. നക്സൽ മേഖലകളിൽ പ്രവർത്തിക്കുന്ന എ.ടി.എമ്മുകളിൽ നാല് മണിക്ക് മുമ്പായി പണം നിറക്കണമെന്നും നിർദേശമുണ്ട്.
2019 െഫബ്രുവരി എട്ടിന് മുമ്പ് പുതിയ നിർദേശം പ്രാവർത്തികമാക്കണമെന്നാണ് കേന്ദ്രസർക്കാറിെൻറ ഉത്തരവ്. ഏകദേശം 15,000 കോടിയാണ് നോൺ ബാങ്കിങ് സ്ഥാനങ്ങൾ പ്രതിദിനം കൈകാര്യം ചെയ്യുന്നത്. സ്വകാര്യ എജൻസികൾ പണം കൊണ്ടുപോകുേമ്പാൾ ആവശ്യമായ സുരക്ഷ ഒരുക്കണമെന്നും നിർദേശമുണ്ട്.
നേരത്തെ എ.ടി.എമ്മുകളിൽ പണം നിറക്കുന്നതിനുള്ള വാനുകൾ അക്രമിക്കപ്പെട്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്നാണ് കർശന നിർദേശങ്ങളുമായി അഭ്യന്തര മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.