35 ദിവസമായി മാറ്റമില്ലാതെ എണ്ണവില
text_fieldsകോഴിക്കോട്: അപൂർവ സാഹചര്യങ്ങളിലൊഴിച്ച് പെട്രോൾ, ഡീസൽ വില ദിവസേന ഏറിയും കുറ യുന്നതുമായിരുന്നു മൂന്നു വർഷമായുള്ള പതിവ്. അസംസ്കൃത എണ്ണയുടെ അന്താരാഷ്ട്ര വി ലയും രൂപയുടെ മൂല്യത്തിനും അനുസരിച്ചായിരുന്നു വിലയിലെ ഏറ്റക്കുറച്ചിൽ. എണ്ണ വില കൂ ടുേമ്പാൾ പെട്രോളിനും ഡീസലിനും കാര്യമായി വില കയറും.
എണ്ണ വില കുറഞ്ഞാൽ പെട്രോൾ വി ല കുറക്കാൻ അൽപം മടിയുമായിരുന്നു. എന്നാൽ, കഴിഞ്ഞ 35 ദിവസമായി പെട്രോളിെൻറയും ഡീസലിെൻറയും വില മാറ്റമില്ലാതെ തുടരുകയാണ്. ലോക്ഡൗൺ പ്രഖ്യാപനത്തിന് ഒരാഴ്ച മുമ്പ്, മാർച്ച് 16ന് രാവിലെയുള്ള വിലയാണ് ഏപ്രിൽ 19ന് ഞായറാഴ്ചയുമുള്ളത്. കോഴിക്കോട് നഗരത്തിൽ 71.69 രൂപയാണ് പെട്രോളിന്. 65.99 രൂപ ഡീസലിനും. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുെട വില കുറവാണെങ്കിലും പെട്രോളിനും ഡീസലിനും വില കുറയ്ക്കാൻ ഓയിൽ കമ്പനികൾ തയാറായിട്ടില്ല. മാർച്ച് 14ന് മൂന്ന് രൂപ എക്സൈസ് ഡ്യൂട്ടി വർധിപ്പിച്ചിരുന്നു.
2017 ജൂൺ 16 മുതലാണ് എണ്ണ വില ദിവസംതോറും പുതുക്കി നിശ്ചയിക്കാൻ തുടങ്ങിയത്. അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് ഒരുമിച്ച് തെരഞ്ഞെടുപ്പ് നടന്നപ്പോഴും ലോക്സഭ തെരെഞ്ഞടുപ്പ് കാലത്തും വില വർധിപ്പിച്ചിരുന്നില്ല. ലോക്ഡൗണിനെത്തുടർന്ന് പെട്രോളിെൻറയും ഡീസലിെൻറയും വിൽപന കുറഞ്ഞപ്പോൾ എൽ.പി.ജിയുടെ ആവശ്യം വർധിക്കുകയാണുണ്ടായത്. വിമാന ഇന്ധനങ്ങൾക്കും ചെലവില്ലാതായി.
കോവിഡ് ഭീതിയും പിന്നാലെ ലോക്ഡൗണും വന്നതോടെ പെട്രോൾ ബങ്കുകളിൽ കച്ചവടം പതിവിലുള്ളതിലും 20 ശതമാനം മാത്രമാണ്. മാർച്ച് പകുതി മുതൽ െപട്രോൾ ബങ്കുകളിൽ കച്ചവടം തീരേ കുറവാണെന്ന് െപട്രോളിയം ഡീലേഴ്സ് അസോസിയേഷൻ നേതാവായ കെ.പി. ശിവാനന്ദൻ പറഞ്ഞു.
6000 ലിറ്റർ വരെ പെട്രോൾ ദിവസേന വിറ്റിരുന്നെങ്കിൽ നിലവിൽ ഇത് ആയിരത്തിൽ താഴെയാണ്. ബസുകളും മറ്റും ഓടാത്തതിനാൽ ഡീസലിനും ആവശ്യക്കാരില്ല. വിഷുദിനത്തലേന്ന് മാത്രമാണ് ആയിരം ലിറ്റർ വിൽപന നടത്തിയത്. രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെയാണ് പെട്രോൾ ബങ്കുകൾ പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.