ജി.എസ്.ടിയും ബാങ്കുകളിലെ മൂലധനസമാഹരണവും സമ്പദ്വ്യവസ്ഥയെ ശുദ്ധീകരിക്കും-ജെയ്റ്റ്ലി
text_fieldsന്യൂഡൽഹി: ജി.എസ്.ടിയും ബാങ്കുകളിലെ മൂലധനസമാഹരണവും സമ്പദ്വ്യവസ്ഥയെ ശുദ്ധീകരിക്കുമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി. വിമർശനങ്ങൾ ഉണ്ടായാലും സാമ്പത്തിക പരിഷ്കാരങ്ങളുമായി മുന്നോട്ട് പോകുമെന്നും ജെയ്റ്റ്ലി പറഞ്ഞു.
പരിഷ്കാരങ്ങൾ നടപ്പിലാക്കുേമ്പാൾ സമ്പദ്വ്യവസ്ഥയിലെ വളർച്ച കുറയും. എങ്കിലും ലക്ഷ്യത്തെ കുറിച്ച് സർക്കാറിന് ഉത്തമബോധ്യമുണ്ട്. പരിഷ്കാരങ്ങൾ പൂർണമായും അവസാനിച്ചിട്ടില്ല. അത് നടന്ന് കൊണ്ടിരിക്കുകയാണെന്നും ജെയ്റ്റ്ലി വ്യക്തമാക്കി. ജി.എസ്.ടി നടപ്പിലാക്കിയതിന് ശേഷം ആദ്യത്തെ മൂന്ന് മാസങ്ങളിൽ രജിസ്ട്രേഷനുകളിൽ 40 ശതമാനം വർധനയുണ്ടായിട്ടുണ്ട്. ഇതുമൂലം സർക്കാറിെൻറ നികുതി വിഹിതം വർധിപ്പിക്കാൻ സാധിച്ചിട്ടുണ്ടെന്നും ജെയ്റ്റ്ലി പറഞ്ഞു
2015 വരെ നിയന്ത്രണമില്ലാതെ ബാങ്കുകൾ വായ്പകൾ നൽകുകയായിരുന്നു. ഇത് ബാങ്കിങ് മേഖലക്ക് തിരിച്ചടിയാണ്. സുതാര്യമായ ബാങ്കിങ് സംവിധാനം ഉണ്ടായാൽ മാത്രമേ സമ്പദ്വ്യവസ്ഥക്ക് പുരോഗതി ഉണ്ടാവുകയുള്ളു എന്നും ജെയ്റ്റ്ലി അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.