എസ്.ബി.ഐ ഏറ്റെടുക്കുേമാ? യെസ് ബാങ്ക് നിക്ഷേപകർ ആശങ്കപ്പെടേണ്ടതില്ലെന്ന് ചെയർമാൻ
text_fieldsന്യൂഡൽഹി: യെസ് ബാങ്ക് നിക്ഷേപകർ ഒരു തരത്തിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് എസ്.ബി.ഐ ചെയർമാൻ രാജനീഷ് കുമാർ. ആർ.ബി.ഐ ഗവർണറും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. നിക്ഷേപകർ ശാന്തരാകണമെന്നും എല്ലാം ശരിയാകുമെന്നും രാജനീഷ് കുമാർ പറഞ്ഞു.
എസ്.ബി.ഐ യെസ് ബാങ്കിൽ നിക്ഷേപം നടത്തുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ബാങ്ക് ചെയർമാെൻറ പ്രസ്താവന പുറത്ത് വന്നിരിക്കുന്നത്. യെസ് ബാങ്കിൽ നിക്ഷേപം നടത്താൻ ബോർഡ് തീരുമാനിച്ച വിവരം എക്സ്ചേഞ്ചുകളെ എസ്.ബി.ഐ വ്യാഴാഴ്ച രാത്രിയോടെ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. എൽ.ഐ.സിയും യെസ് ബാങ്കിൽ നിക്ഷേപം നടത്താൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇരു സ്ഥാപനങ്ങളും ചേർന്ന് യെസ് ബാങ്കിനെ ഏറ്റെടുത്തേക്കുമെന്ന അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ വ്യക്തതയായിട്ടില്ല.
അതേസമയം, യെസ് ബാങ്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ 30 ദിവസത്തിനകം പരിഹരിക്കുമെന്നാണ് ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.