10 വർഷമായി ശമ്പളവർധനയില്ലാതെ മുകേഷ് അംബാനി
text_fieldsന്യൂഡൽഹി: സമ്പന്നരിൽ സമ്പന്നനായ മുകേഷ് അംബാനിക്ക് കഴിഞ്ഞ ഒരു പതിറ്റാണ്ടായി ശമ്പള വർധനയില്ല. റിലയൻസ് ഇൻഡസ്ട്രീസിെൻറ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഇദ്ദേഹത്തിെൻറ വാർഷിക ശമ്പളം 15 കോടിരൂപയാണ്. 2008-09 കാലയളവുമുതൽ ഇതേ ശമ്പളമാണ് ഇദ്ദേഹം വാങ്ങിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഇദ്ദേഹത്തിെൻറ ബന്ധുക്കളും കമ്പനിയുടെ മറ്റു മുഴുവൻ സമയ ഡയറക്ടർമാരും വർഷംതോറും തങ്ങളുടെ ശമ്പളം വർധിപ്പിക്കുന്നുണ്ട്.
ഡയറക്ടർമാരായ നിഖിൽ ആർ മേസ്വാനി, ഹിദൽ ആർ മേസ്വാനി എന്നിവർ 19.99 കോടിയാണ് ശമ്പളയിനത്തിൽ കൈപ്പറ്റുന്നത്. കഴിഞ്ഞ വർഷം ഇവരുടെ ശമ്പളം 16.58 കോടി രൂപയായിരുന്നു. അതേസമയം, നോൺ എക്സിക്യൂട്ടിവ് ഡയറക്ടറും അംബാനിയുടെ ഭാര്യയുമായ നിത അംബാനി 1.5കോടി രൂപ കമീഷനായി വാങ്ങുന്നുണ്ട്. 1.3 കോടി രൂപയായിരുന്നു മുൻവർഷം. ഇതിനുപുറെമ ഫീസിനത്തിൽ ആറുലക്ഷം രൂപയുമാണ് വാങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.