Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസൂക്ഷിക്കാൻ ഇടമില്ല;...

സൂക്ഷിക്കാൻ ഇടമില്ല; നോട്ടടിക്ക്​ റിസർവ്​ ബാങ്ക്​ നിയന്ത്രണം

text_fields
bookmark_border
currency
cancel

മും​ബൈ: പ​ണം സൂ​ക്ഷി​ക്കാ​ൻ ഇ​ട​മി​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്ന്​ പു​തി​യ നോ​ട്ടു​ക​ൾ അ​ച്ച​ടി​ക്കു​ന്ന​തി​ൽ റി​സ​ർ​വ്​ ബാ​ങ്ക്​ നി​യ​ന്ത്ര​ണ​ത്തി​ൽ. ഇൗ ​സാ​മ്പ​ത്തി​ക​വ​ർ​ഷം 2100 കോ​ടി പു​തി​യ നോ​ട്ടു​ക​ൾ അ​ച്ച​ടി​ച്ചാ​ൽ മ​തി​യെ​ന്നാ​ണ്​ പ്ര​സു​ക​ൾ​ക്കു​ള്ള നി​ർ​ദേ​ശം. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക​വ​ർ​ഷം പു​തി​യ 500, 2000, 200, 50 രൂ​പ നോ​ട്ടു​ക​ള​ട​ക്കം 2800 കോ​ടി നോ​ട്ടു​ക​ളാ​യി​രു​ന്നു അ​ച്ച​ടി​ച്ചി​രു​ന്ന​ത്. ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​ത്തി​നി​ടെ ഏ​റ്റ​വും കു​റ​ഞ്ഞ അ​ച്ച​ടി​യാ​ണ്​ ഇൗ ​വ​ർ​ഷ​ത്തേ​ത്.  

നോ​ട്ടു​ക​ൾ സൂ​ക്ഷി​ക്കാ​നു​ള്ള  മു​റി​ക​ളും മ​റ്റും  അ​സാ​ധു​വാ​ക്കി​യ  500, 1000 നോ​ട്ടു​ക​ളാ​ൽ നി​റ​ഞ്ഞ​താ​ണ​ത്രെ​ കാ​ര​ണം. നോ​ട്ട്​ നി​രോ​ധി​ച്ചി​ട്ട്​ വ​ർ​ഷം ഒ​ന്നു തി​ക​ഞ്ഞി​ട്ടും തി​രി​ച്ചെ​ത്തി​യ നോ​ട്ടു​ക​ൾ എ​ണ്ണി തി​ട്ട​പ്പെ​ടു​ത്തു​ന്ന​തും നോ​ട്ടു​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തും പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇൗ ​പ്ര​ക്രി​യ​ക​ൾ​ക്ക്​ ശേ​ഷ​മേ പി​ൻ​വ​ലി​ച്ച നോ​ട്ടു​ക​ൾ ന​ശി​പ്പി​ക്കു​ക​യു​ള്ളൂ. ഇ​തി​നി​ട​യി​ൽ പു​തി​യ​ത്​ അ​ച്ച​ടി​ക്കാ​നാ​യി തി​രി​ച്ചെ​ടു​ത്ത പ​ഴ​കി​യ 1.20 കോ​ടി നോ​ട്ടു​ക​ൾ വി​പ​ണി​യി​ലേ​ക്ക്​ ത​ന്നെ തി​രി​ച്ചു​വി​ട്ടി​രു​ന്നു. േനാ​ട്ട്​ നി​രോ​ധ​നം മൂ​ല​മു​ണ്ടാ​യ ക്ഷാ​മ​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു ഇ​ത്. ഇൗ ​നോ​ട്ടു​ക​ൾ വീ​ണ്ടെ​ടു​ത്ത്​ പു​തി​യ​ത്​ ഇ​റ​ക്കാ​ൻ റി​സ​ർ​വ്​ ബാ​ങ്കി​ന്​ ഇ​നി​യും സാ​ധി​ച്ചി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rbicurrency printingmalayalam news
News Summary - No Space; RBI Reduce Currency Printing -Business News
Next Story