ശമ്പളത്തെ കുറിച്ച് ഉറപ്പ് കിട്ടിയില്ല; തിങ്കളാഴ്ച മുതൽ സമരമെന്ന് ജെറ്റ് എയർവേയ്സ് പൈലറ്റുമാർ
text_fieldsന്യൂഡൽഹി: ശമ്പളത്തെ കുറിച്ച് ഉറപ്പ് ലഭിക്കാത്തതിനെ തുടർന്ന് തിങ്കളാഴ്ച മുതൽ അനിശ്ചിതകാല സമരം ആരംഭിക് കുമെന്ന് ജെറ്റ് എയർവേയ്സ് പൈലറ്റുമാർ. കഴിഞ്ഞ നാല് മാസമായി ജെറ്റ് എയർവേയ്സിലെ പൈലറ്റുമാർക്ക് ശമ്പളം ല ഭിച്ചിട്ടില്ല.
ജെറ്റ് എയർവേയ്സ് ജീവനക്കാർ യോഗം ചേർന്നതിന് ശേഷമാണ് സമരത്തിൽ നിന്ന് പിൻമാറില്ലെന്ന് അറിയിച്ചത്. എസ്.ബി.ഐയുടെ നേതൃത്വത്തിൽ ജെറ്റ് എയർവേയ്സിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും ജീവനക്കാരുടെ ശമ്പളം സംബന്ധിച്ച് ഉറപ്പുകളൊന്നും നൽകാൻ കമ്പനി തയാറായിട്ടില്ല. ഇതാണ് സമരവുമായി മുന്നോട്ട് പോകാൻ ജെറ്റ് എയർവേയ്സ് പൈലറ്റുമാരെ പ്രേരിപ്പിക്കുന്നത്.
ഇത്രയും കാലം കമ്പനിക്കായി പ്രവർത്തിച്ച ജീവനക്കരോട് നന്ദിയുണ്ട്. ജെറ്റ് എയർവേയ്സിൻെറ പ്രവർത്തനം സാധാരണഗതിയിലാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. വിമാന കമ്പനിയുടെ പ്രവർത്തനം സുഗമമാക്കാൻ ജീവനക്കാർ സഹകരിക്കണമെന്നും ജെറ്റ് എയർവേയ്സ് വക്താവ് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.