Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jun 2018 11:27 PM GMT Updated On
date_range 29 Jun 2018 11:29 PM GMTസ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിേക്ഷപ വർധന: മുൻ സർക്കാറിനെ കുറ്റപ്പെടുത്തി കേന്ദ്രം
text_fieldsbookmark_border
ന്യൂഡൽഹി: സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിേക്ഷപത്തിൽ വൻതോതിൽ വർധനയുണ്ടായതിന് മുൻ യു.പി.എ സർക്കാറിെൻറ നയത്തെ കുറ്റപ്പെടുത്തി കേന്ദ്രം. പണമയക്കുന്നത് ഉദാരമാക്കി മുൻ ധനമന്ത്രി പി. ചിദംബരം കൊണ്ടുവന്ന നയമായിരിക്കാം ഇതിന് ഇടയാക്കിയതെന്ന് ധനമന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കള്ളപ്പണത്തിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര സർക്കാർ ആവർത്തിക്കുേമ്പാഴാണ് 2017ൽ സ്വിസ് ബാങ്കിലെ ഇന്ത്യൻ നിേക്ഷപം 7000 കോടിയായതായി റിപ്പോർട്ട് പുറത്തു വന്നത്. 2016ൽ സ്വിസ് ബാങ്കിലെ ഇന്ത്യൻ നിേക്ഷപം 45 ശതമാനം കുറഞ്ഞ് 4500 കോടിയായിരുന്നു. എന്നാൽ, കഴിഞ്ഞ വർഷം 50.2 ശതമാനം വർധിച്ചാണ് 7000 കോടിയായി ഉയർന്നത്. മൂന്നുവർഷം കനത്ത ഇടിവുണ്ടായശേഷമാണ് കഴിഞ്ഞവർഷം നിേക്ഷപം കുത്തനെ കൂടിയത്. സ്വിസ് നാഷനൽ ബാങ്കിെൻറ (എസ്.എൻ.ബി) വാർഷിക റിപ്പോർട്ടിലാണ് ഇന്ത്യക്കാരുടെ നിേക്ഷപം വർധിച്ചതായ വിവരമുള്ളത്.
ഉഭയകക്ഷി നികുതി ഉടമ്പടി പ്രകാരം അടുത്തവർഷം മുതൽ സ്വിറ്റ്സർലൻഡിലെ ഇന്ത്യക്കാരുടെ ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങൾ തേടുമെന്ന് മന്ത്രി പിയൂഷ് ഗോയൽ വ്യക്തമാക്കി. മുൻ സർക്കാറിെൻറ നയമനുസരിച്ച് ഒരാൾക്ക് ഒരു വർഷം രണ്ടര ലക്ഷം ഡോളർ വരെ അയക്കാവുന്നതാണ്. സ്വിസ് ബാങ്കിെൻറ റിപ്പോർട്ട് സർക്കാറിന് ലഭിക്കുമെന്നും അതിന് മുമ്പുതന്നെ ഇതെല്ലാം കള്ളപ്പണമാണെന്ന് എങ്ങനെ പറയാനാവുമെന്നും മന്ത്രി ചോദിച്ചു.
അതേസമയം, ഇന്ത്യക്കാരുടെ സ്വിസ് നിേക്ഷപ വർധനയിൽ അത്ഭുതമില്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കോർപറേറ്റുകളുടെ കുടിശ്ശികയായ ലക്ഷക്കണക്കിന് കോടികളുടെ വായ്പ കേന്ദ്ര സർക്കാർ എഴുതിത്തള്ളുകയാണ്. ജനങ്ങളുടെ പണം കൊള്ളയടിക്കുന്ന ബിസിനസുകാരെ രാജ്യം വിടാൻ അനുവദിക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ വിശദീകരണം നൽകണമെന്ന് സി.പി.െഎ നേതാവ് ഡി. രാജ ആവശ്യപ്പെട്ടു.
രൂപയുടെ തകർച്ച: പെെട്ടന്നുള്ള പ്രതികരണത്തിെൻറ ആവശ്യമില്ലെന്ന് ധനമന്ത്രി
ന്യൂഡൽഹി: രൂപയുടെ തകർച്ചയെക്കുറിച്ച് പെെട്ടന്നുള്ള പ്രതികരണത്തിെൻറ ആവശ്യമില്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രി പീയുഷ് ഗോയൽ പറഞ്ഞു. വാർത്ത ലേഖകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. രൂപയുടെ നിലവാരം വിദഗ്ധരുമായി ചർച്ചചെയ്ത് വേണ്ട നടപടി സ്വീകരിക്കും. രാജ്യത്തിന് മതിയായ വിദേശനാണ്യ ശേഖരമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
രൂപക്ക് ചരിത്രത്തിൽ ഉണ്ടാകാത്ത വിലത്തകർച്ചയാണ് കഴിഞ്ഞ ദിവസമുണ്ടായത്. ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം ഇടിഞ്ഞ് വ്യാഴാഴ്ച 69.09 വരെയെത്തി. 2013 ആഗസ്റ്റ് 28ലേതിനു ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്. അതിനിടെ, രൂപയുടെ തകർച്ചയുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാറിനെതിരെ പരിഹാസവുമായി മുൻ ധനമന്ത്രി പി.ചിദംബരം രംഗത്തെത്തി. താൻ നരേന്ദ്ര മോദി സർക്കാറിെൻറ ‘അച്ചേ ദിൻ’ ഇപ്പോഴും കാത്തിരിക്കുകയാണെന്ന് അദ്ദേഹം ട്വിറ്ററിൽ പ്രതികരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story