ചൈനീസ് ആപ് നിരോധനം പാളുമോ? ടിക് ടോക് ഉടമസ്ഥരുടെ പുതിയ ആപ് തരംഗമാവുന്നു
text_fieldsന്യൂഡൽഹി: ടിക് ടോകിൻെറ ഉടമസ്ഥരായ ബെറ്റ്ഡാൻസിൻെറ റെസോ ആപ് ഇന്ത്യയിൽ തരംഗമാവുന്നു. സംഗീതത്തിനായുള്ള ആപ്പായ റെസോ 10.6 മില്യൺ ആളുകളാണ് ഡൗൺലോഡ് ചെയ്തത്. ഇതിൽ 74 ശതമാനം ഡൗൺലോഡും ഇന്ത്യയിൽ നിന്നാണെന്ന് മൊബൈൽ ആപ് മാർക്കറ്റിങ് ഇൻറലിജൻസ് സ്ഥാപനമായ ടവർ സെൻസർ പറയുന്നു.
കഴിഞ്ഞ മാർച്ചിലാണ് റെസോ ഇന്ത്യയിലും ഇന്തോനേഷ്യയിലും പുറത്തിറക്കിയത്. സോണി എൻറർടെയിൻമെൻറ്, വാർണർ മ്യൂസിക്, മെർലിൻ ആൻഡ് െബഗ്ഗർസ് ഗ്രൂപ്പ് എന്നിവരെ കൂടാതെ ടി സീരിസ്, സരിഗമ, സി മ്യൂസിക്, വൈ.ആർ.എഫ് മ്യൂസിക്, ടൈംസ് മ്യൂസിക് തുടങ്ങിയ ഇന്ത്യൻ കമ്പനികളും റെസോയുമായി കരാർ ഒപ്പിട്ടിട്ടുണ്ട്.
ഉപയോക്താകൾക്ക് പാട്ടുകൾ, വരികൾ, സ്വയം പാടിയ പാട്ടുകൾ എന്നിവ പങ്കുവെക്കാനുള്ള സൗകര്യം ആപ് നൽകുന്നുണ്ട്. അതിവേഗം ആപ് ഇന്ത്യയിൽ ജനപ്രിയമാവുകയായിരുന്നു. നേരത്തെ വിവരചോർച്ച സംബന്ധിച്ച ആരോപണമുന്നയിച്ചാണ് 59 ചൈനീസ് ആപുകൾ കേന്ദ്രസർക്കാർ നിരോധിച്ചത്. നിരോധനത്തിൽ ഏറ്റവും ചർച്ചയായത് ടിക് ടോകായിരുന്നു. എന്നാൽ, ടിക് ടോകിന് സമാനമായ ആപ്പ് പുറത്തിറക്കി ബെറ്റ്ഡാൻസ് തന്നെ രംഗത്തെത്തിയത് ചൈനീസ് ആപ് നിരോധനം പാളിയെന്നതിൻെറ സൂചനകളാണെന്ന് വിമർശനം ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.