മോദിയുടെ മുദ്രാ വായ്പ പദ്ധതിയിൽ കിട്ടാകടം 126 ശതമാനം വർധിച്ചു
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്ന പദ്ധതികളിലൊന്നായ "മുദ്ര"യിൽ ഒരു വർഷത്തിനകം കിട്ടാകടം 126 ശ തമാനം വർധിച്ചുവെന്ന് വിവരാവകാശരേഖ. മുദ്രവായ്പകളിലെ കിട്ടാകടം 7,277.31 കോടിയിൽ നിന്നും 16,481.45 കോടിയായാണ് വർധിച് ചത്.
മുദ്ര പദ്ധതിയിലെ ഏകദേശം 30 ലക്ഷത്തോളം അക്കൗണ്ടുകളും കിട്ടാകടമാണെന്നും കണക്കുകളിൽ നിന്ന് വ്യക്തമാകും. 2018 ഏപ്രിൽ ഒന്ന് മുതൽ 2019 മാർച്ച് 31 വരെ 3.11 ലക്ഷം കോടിയാണ് മുദ്രവായ്പയായി നൽകിയത്. ഇതിൽ 2.89 ശതമാനവും കിട്ടാകടമാണെന്ന് വിവരാവകാശരേഖയിൽ നിന്നും വ്യക്തമായി.
2019ൽ മുദ്ര വായ്പകളിലൂടെ അനുവദിച്ച പണത്തിലും വർധനയുണ്ടായിട്ടുണ്ട്. 2.51 ലക്ഷം കോടിയിൽ നിന്ന് 3.21 ലക്ഷം കോടിയായാണ് വായ്പകൾ വർധിച്ചത്. 26.53 ശതമാനമാണ് സാമ്പത്തിക വർഷത്തിലെ മുദ്രവായ്പകളിലെ വർധന. നേരത്തെ ആർ.ബി.ഐയും മുദ്രവായ്പകൾ വർധിക്കുന്നതിനെതിരെ രംഗത്തെത്തിയിരുന്നു.
2015 ഏപ്രിലിലാണ് മോദി സർക്കാർ മുദ്ര പദ്ധതിക്ക് തുടക്കം കുറിച്ചത്. ചെറുകിട വ്യവസായങ്ങൾക്ക് 10 ലക്ഷം വരെ വായ്പ നൽകുന്നതാണ് പദ്ധതി. ബാങ്കുകൾ, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ, ആർ.ആർ.ബി, സഹകരണ ബാങ്കുകൾ എന്നിവരെല്ലാം മുദ്രവായ്പകൾ നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.