പ്രളയം മറയാക്കി എണ്ണക്കമ്പനികളുടെ കൊള്ള
text_fieldsകൊച്ചി: പ്രളയക്കെടുതികളിൽനിന്ന് കരകയറാൻ സംസ്ഥാനം പെടാപ്പാട് പെടുേമ്പാൾ ഇന്ധനവില കുത്തനെ കൂട്ടി എണ്ണക്കമ്പനികളുടെ കൊള്ള. സംസ്ഥാനത്തിെൻറ ശ്രദ്ധ മുഴുവൻ ദുരിതാശ്വാസ പ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞതു മറയാക്കിയാണ് വില ഒാരോ ദിവസവും കൂട്ടുന്നത്. 11 ദിവസത്തിനിടെ പെട്രോളിനും ഡീസലിനും ലിറ്ററിന് യഥാക്രമം 1.06 രൂപയും 1.09 രൂപയും വർധിച്ചു.
താഴ്ന്നുനിന്ന ഇന്ധനവില കേരളത്തിൽ പ്രളയക്കെടുതികൾ ആരംഭിച്ച ആഗസ്റ്റ് 16നാണ് കൂടിത്തുടങ്ങിയത്. ആഗസ്റ്റ് 15ന് തിരുവനന്തപുരത്ത് പെട്രോളിന് 80.39 രൂപയും ഡീസലിന് 73.65 രൂപയും ആയിരുന്നു. പിറ്റേദിവസം മുതൽ അഞ്ചു പൈസ വീതം കൂടിത്തുടങ്ങി. തിരുവനന്തപുരത്ത് ബുധനാഴ്ച 14 പൈസ വർധിച്ച് പെട്രോളിന് 81.45 രൂപയിലും ഡീസലിന് 15 പൈസ വർധിച്ച് 74.74 രൂപയിലും എത്തി. കൊച്ചിയിൽ യഥാക്രമം 80.03 രൂപയും 73.32 രൂപയുമാണ് വില.
ജൂലൈയിലും ആഗസ്റ്റിലുമായി പെേട്രാൾ ലിറ്ററിന് 2.79 രൂപയും ഡീസലിന് 2.57 രൂപയും വർധിച്ചു. ഇതിൽ യഥാക്രമം 68 പൈസയും 48 പൈസയും സംസ്ഥാന സർക്കാറിെൻറ വിൽപന നികുതിയാണ്. ഒരു ലിറ്റർ പെട്രോൾ വിൽക്കുേമ്പാൾ കേന്ദ്രത്തിന് എക്സൈസ് നികുതി ഇനത്തിൽ 19.48 രൂപയും ഡീസലിൽനിന്ന് 15.33 രൂപയും ലഭിക്കുന്നു. 2014ൽ എണ്ണക്കമ്പനികൾ പത്ത് ശതമാനത്തിൽ താഴെ ലാഭമാണ് ഇൗടാക്കിയിരുന്നതെങ്കിൽ ഇപ്പോഴത് 16 ശതമാനത്തോളമാണ്.
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണ വില ബാരലിന് 147 ഡോളറായിരുന്നപ്പോൾ കേരളത്തിൽ ഡീസലിന് 63 രൂപയായിരുന്നു. ഇപ്പോൾ എണ്ണവില 72 ഡോളറിലെത്തിനിൽക്കുേമ്പാഴും ഡീസലിന് 75 രൂപയോളം നൽകേണ്ടിവരുന്നു.
രാജ്യത്തെ പൊതുസാഹചര്യങ്ങൾക്ക് അനുസരിച്ച് ഇഷ്ടാനുസരണം എണ്ണവിലയിൽ മാറ്റം വരുത്തുന്ന തന്ത്രമാണ് എണ്ണക്കമ്പനികൾ സ്വീകരിച്ചിരിക്കുന്നത്. കർണാടക നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് വോട്ടിൽ കണ്ണുവെച്ച് കേന്ദ്ര സർക്കാറിെൻറ രഹസ്യനിർദേശപ്രകാരം 19 ദിവസത്തോളം പ്രതിദിന വില നിർണയം മരവിപ്പിച്ച എണ്ണക്കമ്പനികൾ ഇപ്പോൾ കേരളത്തിലെ ദുരന്തസാഹചര്യം ആസൂത്രിതമായി മുതലെടുക്കുകയാണ്. കർണാടകയിൽ കേരളത്തിനെ അപേക്ഷിച്ച് ഇന്ധനവില മൂന്നു രൂപയോളം കുറവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.