തുടർച്ചയായ നാലാം ദിനവും എണ്ണവിലയിൽ വർധനവ്
text_fieldsവാഷിങ്ടൺ: തുടർച്ചയായ നാലാം ദിവസവും അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കൂടി. ഉൽപാദകർ ഉൽപാദനം കുറച്ചതിന് പിന്നാലെയാണ് എണ്ണവിലയിൽ വർധന രേഖപ്പെടുത്തിയിയത്. പല രാജ്യങ്ങളും ലോക്ഡൗണിൽ ഇളവുകൾ വരുത്തുന്നതും എണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്.
ബ്രെൻറ് ക്രൂഡിെൻറ വില 0.85 ഡോളർ വർധിച്ച് ബാരലിന് 35.66 ഡോളറിലെത്തി. 2.4 ശതമാനത്തിെൻറ വർധനവാണ് രേഖപ്പെടുത്തിയത്. ഏപ്രിൽ ഒമ്പതിന് ശേഷം ഇതാദ്യമായാണ് ക്രൂഡോയിൽ വില ഇത്രയും ഉയരുന്നത്. യു.എസ് വെസ്റ്റ് ടെക്സാസ് ഇൻറർമീഡിയേറ്റ് ക്രൂഡിെൻറ വില 1.30 ഡോളർ വർധിച്ച് ബാരലിന് 33.12 ഡോളറായി. മാർച്ച് 16ന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത്.
മാർച്ചിൽ പൂജ്യം നിരക്കിലേക്ക് ഡബ്ല്യു.ടി.ഐ ക്രൂഡിെൻറ വില താഴ്ന്നിരുന്നു. വില വൻതോതിൽ താഴ്ന്നതോടെ ഒപെക് ഉൽപാദനം കുറച്ചിരുന്നു. യു.എസും എണ്ണ ഉൽപാദനം വെട്ടിച്ചുരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.