Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightലോക്​ഡൗൺ: ഡ്രൈവർമാരെ...

ലോക്​ഡൗൺ: ഡ്രൈവർമാരെ സഹായിക്കാൻ ഒരു വർഷത്തെ ശമ്പളം ഉപേക്ഷിച്ച്​ ഒല സി.ഇ.ഒ

text_fields
bookmark_border
ola
cancel

ന്യൂഡൽഹി: ലോക്​ഡൗൺ മൂലം പ്രതിസന്ധിയിലായ ഒല ഡ്രൈവർമാരെ സഹായിക്കാനായി ഒരു വർഷത്തെ ശമ്പളം ഉപേക്ഷിച്ച്​ സി.ഇ.ഒയും സഹസ്ഥാപകനുമായ ഭാവിഷ്​ അഗർവാൾ. ഡ്രൈവർമാരെ സഹായിക്കാനായി ഒല ആരംഭിച്ച ഡ്രൈവ്​ ടു ഡ്രൈവർ കാമ്പയിനിനാണ്​ അദ്ദേഹം പണം നൽകുക. ഒലയിൽ രജിസ്​റ്റർ ചെയ്​ത്​ സർവീസ്​ നടത്തുന്ന ഓ​ട്ടോറിക്ഷ, കാറുകൾ എന്നിവയുടെ ഡ്രൈവർമാർക്കാണ്​ പണം കൈമാറുക.

ക്രൗഡ്​ ഫണ്ടിങ്ങിലൂടെയാണ്​ ഒല ഇതിനുള്ള പണം കണ്ടെത്തുന്നത്​. ഇതുവരെ 50 കോടി രൂപ ഇത്തരത്തിൽ സ്വരൂപിച്ചിട്ടുണ്ട്​. രാജ്യത്ത്​ ലോക്​ഡൗൺ പ്രഖ്യാപിച്ചതോടെ ആയിരക്കണക്കിന്​ വരുന്ന ഒല ഡ്രൈവർമാർ കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്​. ഇതിൽ നിന്നും ഇവർക്ക്​ താൽക്കാലിക ആശ്വാസം നൽകാനാണ്​ കമ്പനിയുടെ ശ്രമം. 20 കോടിയാണ്​ ഒല ക്രൗഡ്​ ഫണ്ടിനായി കൈമാറിയത്​.

ഇതിനൊപ്പം ഡ്രൈവർമാർക്ക്​ സൗജന്യ ​മെഡിക്കൽ സേവനം നൽകാനും അവരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവ്​ ഏറ്റെടുക്കാനും ഒലക്ക്​ പദ്ധതിയുണ്ട്​. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ വരും ദിവസങ്ങളിൽ ഉണ്ടാവുമെന്ന്​ കമ്പനി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsolamalayalam newsTaxi services
News Summary - Ola CEO to forgo annual salary-Business news
Next Story