രാജ്യം ഏക നികുതിയിലേക്ക് –ധനമന്ത്രി
text_fieldsന്യൂഡൽഹി: രാജ്യം ചരക്കുസേവന നികുതി (ജി.എസ്.ടി) ഒരു സ്ലാബ് മാത്രമാക്കി ഏകീകരിക്കാന ുള്ള പാതയിലാണെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി വ്യക്തമാക്കി. പരോക്ഷനികു തി ലളിതമാക്കുന്നതിന് എല്ലാ ഉൽപന്നങ്ങൾക്കും 12 ശതമാനത്തിനും 18 ശതമാനത്തിനുമിടയി ൽ നികുതി ഏകീകരിക്കുകയാണ് ലക്ഷ്യമെന്നും അരുൺ െജയ്റ്റ്ലി കൂട്ടിച്ചേർത്തു. ചരക്കുസേവന നികുതി അഞ്ചും 12ഉം 18ഉം 28ഉം ശതമാനമാക്കി വ്യത്യസ്ത തട്ടുകളിലാക്കുകയും കുെറ ഉൽപന്നങ്ങളെ അതിന് പുറത്തുനിർത്തുകയും പുറമെ സെസ് ചുമത്തുകയുംചെയ്യുന്ന മോദിസർക്കാറിെൻറ നടപടിയെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നിശിതമായി വിമർശിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു വിശദീകരണവുമായി ധനമന്ത്രി രംഗത്തുവന്നത്. കോൺഗ്രസിനുള്ള മറുപടിയായി ബ്ലോഗ് എഴുതുകയായിരുന്നു ധനമന്ത്രി.
12 ശതമാനവും 18 ശതമാനവും എന്ന രണ്ട് നികുതി നിരക്കുകൾക്കുപകരം ഒറ്റ നികുതി നിരക്കാക്കുന്നതിലേക്ക് ഭാവി പദ്ധതിയുണ്ടാക്കാനാകുമെന്ന് ജെയ്റ്റ്ലി വ്യക്തമാക്കി. ഇവ രണ്ടിനും ഇടയിൽ ഒരു നിരക്കായിരിക്കും നല്ലത് എന്നും ജെയ്റ്റ്ലി അഭിപ്രായപ്പെട്ടു. പേക്ഷ ഇതിന് സമയമെടുക്കും. നികുതി നിർണായകമായ തോതിൽ വർധിക്കുന്നതുവരെ കാത്തിരിക്കേണ്ടിവരും. ആഡംബര ഉൽപന്നങ്ങളെ മാറ്റിനിർത്തി പൂജ്യം മുതൽ അഞ്ചുവരെ ശതമാനം മാത്രം ചരക്കുസേവന നികുതിയുള്ള സാഹചര്യത്തിലേക്ക് രാജ്യം ക്രമേണ എത്തിച്ചേരും.
കേന്ദ്ര സംസ്ഥാന സർക്കാറുകൾ തമ്മിലുണ്ടാക്കിയ ധാരണയുെട അടിസ്ഥാനത്തിലാണ് ജി.എസ്.ടി നാല് സ്ലാബുകളിലാക്കിയത്. പുതിയ നികുതി സമ്പ്രദായത്തിെൻറ പ്രത്യാഘാതം എന്താണെന്ന് അറിയാത്തത് കൊണ്ടായിരുന്നു ഇത്. അതിനുശേഷം പലതിനും നികുതി കുത്തനെ കുറച്ച കാര്യവും ജെയ്റ്റ്ലി ചൂണ്ടിക്കാട്ടി. ശനിയാഴ്ചത്തെ നികുതി പുതുക്കലിനുശേഷം 27 ഇനം ഉൽപന്നങ്ങൾക്കാണ് 28 ശതമാനം നികുതി ഇൗടാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.