കൈയിൽ പണമില്ല; വായ്പ തിരിച്ചടക്കാനാവില്ലെന്ന് അനിൽ അംബാനി
text_fieldsമുംബൈ: ചൈനീസ് ബാങ്കുകളിൽ നിന്നെടുത്ത 680 മില്യൺ ഡോളർ (4860 കോടി രൂപ) വായ്പ തിരികെ നൽകാൻ കഴിയില്ലെന്ന് റിലയൻസ് കമ്മ്യൂണിക്കേഷൻ മുൻ ചെയർമാൻ അനിൽ അംബാനി. മൂന്ന് ചൈനീസ് ബാങ്കുകൾ യു.കെയിൽ നൽകിയ കേസിലാണ് അനിൽ അംബാനിയുടെ മറു പടി. ഇൻഡസ്ട്രിയൽ കോമേഴ്സ്യൽ ബാങ്ക് ഓഫ് ചൈന, ചൈനീസ് ഡെവലപ്മെൻറ് ബാങ്ക്, എക്സ്പോർട്ട് ആൻഡ് ഇംപോർട്ട് ബാങ്ക് ഓഫ് ചൈന എന്നിവരാണ് യു.കെ കോടതിയിൽ അനിലിനെതിരെ കേസ് നൽകിയത്.
മൂന്ന് ബാങ്കുകളും കൂടി അനിൽ അംബാനിയുടെ വ്യക്തിഗത ജാമ്യത്തിൽ റിലയൻസ് കമ്മ്യൂണിക്കേഷന് 925 മില്യൺ ഡോളർ വായ്പ നൽകിയിരുന്നു. ഇതിൽ ഒരു ഭാഗം കമ്പനി അടച്ചുതീർത്തെങ്കിലും 2017 ഫെബ്രുവരി മുതൽ വായ്പ തിരിച്ചടവ് മുടങ്ങി. കേസിനുള്ള മറുപടിയായി തൻെറ ഓഹരികളുടെ മൂല്യം 82.4 മില്യൺ ഡോളറായി ചുരുങ്ങിയെന്ന് അനിൽ അംബാനി അറിയിച്ചു. ബാധ്യതകൾ കഴിഞ്ഞ് തൻെറ കൈയിൽ നിലവിലുള്ള ആസ്തിയുടെ മൂല്യം പൂജ്യമാണെന്ന് അനിൽ അംബാനി വ്യക്തമാക്കി. വായ്പ തിരിച്ചടവിനായി തൻെറ കൈവശം സ്വത്തുക്കളൊന്നും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. വെള്ളിയാഴ്ചയാണ് അനിൽ അംബാനി കോടതിയിൽ ഇക്കാര്യം അറിയിച്ചത്.
സഹോദരൻ മുകേഷ് അംബാനിയുൾപ്പടെയുള്ളവരിൽ വായ്പ തിരിച്ചടവിനുള്ള പണം സ്വരൂപിക്കാൻ കഴിയില്ലെന്നും അനിൽ അംബാനി കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ ധനികനും അനിൽ അംബാനിയുടെ സഹോദരനുമായ മുകേഷ് അംബാനിയുടെ ആകെ ആസ്തി 55.6 ബില്യൺ ഡോളറാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.