കുരുക്കഴിയാതെ ജി.എസ്.ടിയുടെ ഒരു വർഷം
text_fieldsതിരുവനന്തപുരം: ഒരു വർഷം കൊണ്ട് ചരക്ക്- സേവനനികുതി സംസ്ഥാനത്തിെൻറ സമസ്ത മേഖലകളിലും ആഘാതം സൃഷ്ടിച്ചു. വരുമാനം കൂടിയില്ല. നിത്യോപയോഗ സാധനവില കൂടി. ഖജനാവിലേക്ക് ഒഴുകുമെന്ന് പ്രതീക്ഷിച്ച വരുമാനവർധന വഴിതിരിഞ്ഞു.ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് ജി.എസ്.ടി വലിയ നേട്ടം കൊണ്ടുവരുമെന്നായിരുന്നു സർക്കാർ പ്രതീക്ഷ. കേന്ദ്രം കുത്തകയാക്കിെവച്ച സേവനനികുതിയുടെ വിഹിതവും ഒാൺലൈൻ വ്യാപാരത്തിെൻറ നേട്ടവും ലക്ഷ്യസ്ഥാന നികുതിയെന്ന നിലയിൽ പുറത്ത് മലയാളികൾ നടത്തുന്ന കച്ചവടത്തിെൻറ വിഹിതവുമായിരുന്നു ഇതിന് അടിസ്ഥാനം. മൊബൈൽ-ഇൻറർനെറ്റ് ഉപയോഗവും ബാങ്കിങ്-ഇൻഷുറൻസ് സേവനവും ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുതലായതിനാൽ സേവന നികുതിയിൽനിന്ന് വലിയ വരുമാനവർധന പ്രതീക്ഷിച്ചു. 20-25 ശതമാനം നികുതി വർധനയായിരുന്നു ലക്ഷ്യം. പക്ഷേ, കിട്ടിയത് പത്ത് ശതമാനത്തിൽ താഴെ.
സാധനവില കുറഞ്ഞില്ല; സംസ്ഥാനത്തിെൻറ അധികാരവും പോയി
നികുതി ഭരണത്തിൽ സംസ്ഥാനത്തിനുണ്ടായിരുന്ന അധികാരം ജി.എസ്.ടിയിൽ പരിമിതപ്പെട്ടു. നികുതി ചട്ടം മാറ്റാനോ നിരക്ക് മാറ്റാനോ സംസ്ഥാനത്തിനാകില്ല. ഏതെങ്കിലും വിഭാഗത്തെ സഹായിക്കാനോ കൂടുതൽ നികുതി ചുമത്താനോ കഴിയില്ല. നികുതിഭാരം മൂന്നിലൊന്നായി കുറഞ്ഞെന്നാണ് അവകാശവാദമെങ്കിലും സാധനവില കുറഞ്ഞില്ല. ജി.എസ്.ടി നേട്ടം വൻകിട-കോർപറേറ്റുകൾക്കാണ് ലഭിച്ചത്. എക്സൈസ് നികുതി ബാധകമല്ലാതിരുന്ന ചെറുകിട സ്ഥാപനങ്ങളെ ജി.എസ്.ടി പ്രതികൂലമായി ബാധിച്ചു. ഇളവ് നൽകാൻ സംസ്ഥാനത്തിനായില്ല. ആയിരക്കണക്കിന് ചെറുകിട സ്ഥാപനങ്ങൾ പൂട്ടുകയോ പൂട്ടിയതുപോലെ പ്രവർത്തിക്കുകയോ ചെയ്യുന്നു. ഉൽപാദനചെലവ് കൂടിയതിനാൽ ചെറുകിടക്കാരുടെ പല ഉൽപന്നങ്ങളും പിന്തള്ളപ്പെട്ടു. ലയിപ്പിച്ച പരോക്ഷനികുതികളുടെ തോതും ജി.എസ്.ടിയിലൂടെ സമാഹരിക്കാൻ സാധിച്ചതും തമ്മിൽ അന്തരം നിലനിൽക്കുന്നു. ചെക്ക്പോസ്റ്റുകൾക്ക് നിയമപ്രാബല്യമില്ലാതായത് വൻ നികുതി വെട്ടിപ്പിന് വഴിയൊരുക്കുന്നതായി ഉദ്യോഗസ്ഥർ സമ്മതിക്കുന്നു.
എം.ആർ.പിക്കൊപ്പം ജി.എസ്.ടിയും; വില കുതിച്ച് വിപണി
വില നിയന്ത്രണത്തിന് ഒരു നടപടിയുമില്ലാതെയായിരുന്നു പുതിയ നികുതി സംവിധാനത്തിലേക്ക് മാറിയത്. എല്ലാ നികുതികളുമടക്കമാണ് ഉൽപന്നങ്ങളുടെ പരമാവധി മൊത്ത വിൽപന വില നിശ്ചയിച്ചിരുന്നത്. എന്നാൽ, വ്യാപാരികളിൽ ഒരു വിഭാഗം പരമാവധി വിൽപന വിലക്ക് ജി.എസ്.ടി കൂടി ഇൗടാക്കി. ഇതോടെ സാധനവില കുത്തനെ വർധിച്ചു. പരിശോധനക്ക് സംസ്ഥാന സർക്കാറിന് അധികാരമുണ്ടായിരുന്നില്ല. അങ്ങനെ ഉയർന്ന വില, വിപണി വിലയായി സ്ഥിരപ്പെട്ടു. സമ്മർദഫലമായി തീരുമാനിച്ച ആൻറി പ്രോഫിറ്റീയറിങ് അതോറിറ്റി നിലവിൽവരാൻ മാസങ്ങൾ വൈകി. ജി.എസ്.ടി ആദ്യം പ്രത്യാഘാതമുണ്ടാക്കിയത് ഹോട്ടൽ മേഖലയിലായിരുന്നു. കാലിച്ചായക്കുപോലും ജി.എസ്.ടി ഇൗടാക്കി. ഉയർന്ന നികുതി നിരക്കുകൾ വന്നതോടെ ഭക്ഷണവില ഉയർന്നു. ഒടുവിൽ ജി.എസ്.ടി കൗൺസിൽ നിരക്ക് കുറക്കുകയായിരുന്നു. ജി.എസ്.ടി വന്നപ്പോൾ ഇൻപുട്ട് െക്രഡിറ്റ് ആനുകൂല്യം പല നിർമാതാക്കളും വ്യാപാരികളും ഉപഭോക്താക്കൾക്ക് കൈമാറിയില്ല.നിലവിൽ മതിയായ രേഖകൾ ഇല്ലാതെയോ തെറ്റായ രേഖകൾ ഉപയോഗിച്ചോ രേഖകൾ ഒന്നും ഇല്ലാതെയോ ചരക്കുനീക്കം നടക്കുന്നു. ജനത്തെ കൊള്ളയടിച്ച വിഷയങ്ങളിൽ നാളിതുവരെ ഒന്നും സംഭവിച്ചില്ല എന്നർഥം.
സോഫ്റ്റ്വെയർ പൂർണമായില്ല
ജി.എസ്.ടി റിേട്ടൺ പൂർണമായരീതിയിൽ ഫയൽ ചെയ്യുന്നതിനുള്ള സോഫ്റ്റ്വെയർ ഇതുവരെ പൂർത്തിയായിട്ടില്ല. റിേട്ടണുകളുടെ സംക്ഷിപ്ത രൂപമായ ജി.എസ്.ടി ആർ 3B ആണ് നിലവിൽ ഫയൽ ചെയ്യുന്നത്. വിൽപനയുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തി ജി.എസ്.ടി. ആർ ഒന്ന് റിേട്ടൺ മാത്രമേ ഇപ്പോൾ ഫയൽ ചെയ്യുന്നുള്ളൂ. ജി.എസ്.ടി നെറ്റ്വർക്കിലെ സാേങ്കതിക തകരാറുകൾമൂലം റിേട്ടണുകൾ ഫയൽ ചെയ്യുന്ന സമയപരിധി പലവട്ടം നീട്ടിനൽകേണ്ടിവന്നു.
ഇ- വേ ബിൽ വൈകി
ജി.എസ്.ടി ഫലപ്രദമാകാൻ ഏപ്രിൽ ഒന്നുമുതൽ അന്തർസംസ്ഥാന ചരക്ക് നീക്കത്തിന് ഇ-വേ ബിൽ വരണമായിരുന്നു. ചെക്ക് പോസ്റ്റ് ഇല്ലാതായെങ്കിലും ഇ-വേബിൽ വന്നില്ല. അത് വന്നത് 2018 ഏപ്രിൽ ഒന്നുമുതൽ. സംസ്ഥാനത്തിനകത്തുള്ള ചരക്കുനീക്കത്തിന് 2018 ഏപ്രിൽ 15 മുതലും. ഇ-വേ ബിൽ പരിശോധിക്കാൻ ഇൻറലിജൻസിനാണ് ചുമതല. നാളിതുവരെ കാര്യങ്ങൾ സുഗമമായിട്ടില്ല.
കാർഷിക- മലഞ്ചരക്ക് മേഖല തളർന്നു
കൽപറ്റ: വയനാടൻ കാർഷിക മേഖലയുടെ നെട്ടല്ലായിരുന്ന കുരുമുളകിന് െറക്കോഡ് വിലത്തകർച്ച നേരിടുന്ന സമയമാണിത്. ജി.എസ്.ടി നടപ്പാക്കിയതിെൻറ മെച്ചം തകർക്കുന്ന രീതിയിലുള്ള ഇറക്കുമതിയും കള്ളക്കടത്തുമാണ് കുരുമുളകിെൻറ വിലയിടിവിന് കാരണമായതെന്ന് വ്യാപാരികൾ കുറ്റപ്പെടുത്തുന്നു. ജി.എസ്.ടി പഴുതുകളടച്ച് നടപ്പാക്കുന്നതിനൊപ്പം ഇക്കാര്യങ്ങളിൽ കർശന നിയന്ത്രണമേർപ്പെടുത്തിയാലേ കർഷകന് ഗുണംലഭിക്കൂ എന്ന് ജില്ലയിലെ മലഞ്ചരക്ക് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. ജി.എസ്.ടി നടപ്പായതോടെ ചരക്കുനീക്കം സുഗമമായിട്ടുെണ്ടന്ന് കച്ചവടക്കാർ പറയുന്നു. അതേസമയം, രാസവളം, വിത്തുകൾ, കാർഷികോപകരണങ്ങൾ തുടങ്ങിയവക്ക് ജി.എസ്.ടിയുെട മറവിൽ കമ്പനികൾ വൻതോതിൽ വില വർധിപ്പിച്ചത് കർഷകർക്ക് തിരിച്ചടിയായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.