ഒാൺലൈനിന് മൂക്കുകയർ; വ്യാപാരികൾക്ക് ഗുണം ചെയ്യും
text_fieldsഉപഭോക്താക്കളുടെ ഇ-േകാമേഴ്സ് സൈറ്റ് പ്രണയം തങ്ങളുടെ വയറ്റത്തടിക്കുന്നതായി വ്യാപാര മേഖലയിൽനിന്ന് പ രാതി ഉയരാൻ തുടങ്ങിയിട്ട് ഏെറയായി. ഇ-കോമേഴ്‌സ് സൈറ്റുകൾ ഉയർത്തുന്ന അനാരോഗ്യകരമായ മത്സരത്തിന് കടിഞ്ഞാടിണ മെന്നും വ്യാപാര മേഖല ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇത് ചെവിക്കൊള്ളാതിരുന്ന കേന്ദ്രത്തിെൻറ കണ്ണ് തുറപ്പി ച്ചത് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലംകൂടിയാണ് എന്നാണ് സൂചന.
ഹിന്ദി ഹൃദയഭൂമിയിൽ തങ്ങൾക്കേറ്റ തിരിച്ചടിക്ക് പിന്നിൽ, കർഷക രോഷത്തിനൊപ്പം വ്യാപാരി പ്രതിഷേധംകൂടിയുണ്ട് എന്ന തിരിച്ചറിവാണ് ഒാൺലൈൻ വ്യാപാരത്തിന് മൂക്കുകയറിടാൻ കേന്ദ്ര സർക്കാറിനെ പ്രേരിപ്പിച്ചത്. ഫെബ്രുവരി ഒന്നുമുതൽ ഒാൺലൈൻ വിപണിയിൽ കാതലായ നിയന്ത്രണങ്ങളും മാറ്റങ്ങളുമാണ് വരാൻ പോകുന്നത്.
വ്യാപാര രംഗത്തെ വിദേശ നിക്ഷേപം സംബന്ധിച്ച് കർശന നിബന്ധനകളാണ് ഡിപ്പാർട്മെൻറ് ഓഫ് ഇൻഡസ്ട്രിയൽ പോളിസി ആൻഡ് പ്രൊമോഷൻ മുന്നോട്ടുെവച്ചിരിക്കുന്നത്. ഇതനുസരിച്ച്, കമ്പനികൾ പുതുതായി പുറത്തിറക്കുന്ന ഉൽപന്നങ്ങൾ ഏതെങ്കിലും ഒരു ഇ-കോമേഴ്‌സ് സൈറ്റ് വഴി മാത്രമായി എക്സ്ക്ലൂസിവ് വിൽപന നടത്താൻ പാടില്ല.
ഇ-കോേമഴ്സ് സൈറ്റ് നടത്തിപ്പ് കമ്പനികൾക്ക് ഒാഹരി പങ്കാളിത്തമുള്ള കമ്പനികളുടെ ഉൽപന്നങ്ങളും തങ്ങളുടെ ഒാൺലൈൻ സൈറ്റ് വഴി വിൽപന നടത്താൻ പാടില്ല. ഇതോടെ, അവിശ്വസനീയ വിലക്കിഴിവ് നൽകിയുള്ള വിൽപന നിലക്കുമെന്നാണ് പ്രതീക്ഷ. ഉപേഭാക്താക്കൾക്ക് വൻ വിലക്കിഴിവിനുള്ള അവസരമാണ് ഇല്ലാതാകുന്നതെങ്കിലും റീെട്ടയിൽ വ്യാപാര രംഗത്ത് അച്ചടക്കം കൊണ്ടുവരാൻ ഉപകരിച്ചേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.