Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഎണ്ണ ഉൽപാദനം...

എണ്ണ ഉൽപാദനം കുറക്കുന്നത്​ തുടരുമെന്ന്​ ഒപെകും റഷ്യയും

text_fields
bookmark_border
opec
cancel

വാഷിങ്​ടൺ: ജൂലൈ വരെ എണ്ണ ഉൽപാദനം കുറക്കുന്നത്​ തുടരുമെന്ന്​​ എണ്ണ ഉൽപാദന രാജ്യങ്ങളുടെ സംഘടനയായ ഒപെകും റഷ്യയും അറിയിച്ചു. നേരത്തെ എണ്ണ ഉൽപാദനം കുറച്ചതിനെ തുടർന്ന്​ അന്താരാഷ്​ട്ര വിപണിയിൽ വില ഉയർന്നിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഉൽപാദനം വീണ്ടും വെട്ടിച്ചുരുക്കുമെന്ന്​ ഒപെകും റഷ്യയും അറിയിച്ചിരിക്കുന്നത്​.

ജൂലൈ വരെ ആകെ എണ്ണ ഉൽപാദനത്തി​​െൻറ 10 ശതമാനമാണ്​ ഒപെകും റഷ്യയും ചേർന്ന്​ കുറക്കുക. ഏകദേശം 9.7 മില്യൺ ബാരൽ എണ്ണയുടെ ഉൽപാദനം പ്രതിദിനം കുറക്കും. അതിന്​ ശേഷം വീണ്ടും യോഗം ചേർന്നാവും ഉൽപാദനം സാധാരണനിലയിലേക്ക്​ എത്തിക്കണോ എന്ന കാര്യത്തിൽ​ തീരുമാനമെടുക്കു.

ബ്ര​െൻറ്​ ക്രൂഡ്​ ഓയിലി​​െൻറ വില ബാരലിന്​ 42 ഡോളറിലേക്ക്​ കഴിഞ്ഞ ദിവസം എത്തിയിരുന്നു. മൂന്ന്​ മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്​. ഏപ്രിലിൽ ക്രൂഡ്​ ഓയിൽ വില 20 ഡോളറി​നും താഴെ പോയിരുന്നു. അതേസമയം, ഇറാഖ്​ പോലുള്ള രാജ്യങ്ങൾ ഉൽപാദനം വെട്ടിച്ചുരുക്കുന്നതുമായി സഹകരിക്കാത്തത്​ ഒപെകിന്​ വെല്ലുവിളിയാവുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsopecoil productionmalayalam news
News Summary - OPEC, Russia to extend record oil cuts to end of July-Business news
Next Story