നിയോ ബാങ്കിങ് രംഗത്ത് മുന്നേറ്റവുമായി മലയാളി സ്റ്റാർട്ടപ്പ് ‘ഒാപ്പൺ'
text_fieldsചെറുകിട-ഇടത്തര സംരംഭകർക്കായുള്ള നിയോ ബാങ്കിങ് സേവനം രംഗത്തെ ലോകത്തെ മുൻനിര സ്ഥാപനമാണ് ഇന്ന് ഒാപ്പൺ ബംഗളൂ രു: ബംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രമുഖ ഫിൻടെക് സ്റ്റാർട്ടപ്പായ ‘ഓപ്പൺ' ഫിനാൻഷ്യൽ െടക്നോളജീസ് പ്രൈ വറ്റ് ലിമിറ്റഡിന് ആഗോള നിക്ഷേപകരുടെ പിന്തുണ. ടൈഗർ ഗ്ലോബൽ മാനേജ്മെൻറ്, സ്പീഡ് ഇൻവെസ്റ്റ്, ബീനെക്സ്റ്റ് തുടങ ്ങിയ ആഗോള മൂലധന നിക്ഷേപകരിൽ നിന്നായി 250 കോടി രൂപയുടെ നിക്ഷേപം ഒാപ്പണിന് (open) ലഭിച്ചു. 2017ൽ മലയാളി സംരംഭകരായ പെരിന ്തൽമണ്ണ സ്വദേശികളായ അനീഷ് അച്ചുതൻ, അജീഷ് അച്ചുതൻ, തിരുവല്ല സ്വദേശി മേബൽ ചാക്കോ, മല്ലപ്പള്ളി സ്വദേശി ദീന ജേക്കബ് എന്നിവർ ചേർന്നാണ് ഒാപ്പൺ എന്ന പേരിൽ സ്റ്റാർട്ടഅപ്പ് ആരംഭിക്കുന്നത്. കഴിഞ്ഞ മൂന്നുമാസത്തിനിടെ രണ്ടു തവണയായുള്ള ആഗോള നിക്ഷേപത്തിലൂടെ കമ്പനിയുടെ മൂല്യം 1000 കോടിയായി ഉയർന്നു.
ഫേയ്സ്ബുക്ക്, ഫ്ലിപ്കാർട്ട്, ഊബർ, ഒല തുടങ്ങിയ കമ്പനികളിൽ നിക്ഷേപം നടത്തിയിട്ടുള്ള ടൈഗർ ഗ്ലോബൽ മാനേജ്മെൻറിെൻറ നേതൃത്വത്തിലാണ് നിക്ഷേപം. ടാഗ്ലിൻ വെഞ്ച്വർ പാർട്നേഴ്സ് അഡ്വൈസേഴ്സ്, ത്രീ വൺ ഫോർ കാപിറ്റൽ, സ്പീഡ് ഇൻവെസ്റ്റ്, ബെറ്റർ കാപിറ്റൽസ് ഏയ്ഞ്ചൽ ലിസ്റ്റ് സിൻഡിക്കറ്റ് എന്നിവരാണ് മറ്റു നിക്ഷേപകർ.ബാങ്കുകളുമായി ചേർന്നുകൊണ്ട് ചെറുകിട ഇടത്തരം വ്യാപാരികൾക്ക് ബിസിനസ് ബാങ്ക് അക്കൗണ്ട് ഉണ്ടാക്കി നൽകി അവരുടെ ബിസിനസ് കൂടുതൽ എളുപ്പമാക്കാനുള്ള നിയോ ബാങ്കിങ് സേവനം ആണ് ഒാപ്പൺ ലഭ്യമാക്കുന്നത്. ഡിജിറ്റൽ ബാങ്കിങ് സർവീസ് നൽകുന്നതിനൊപ്പം അവരുടെ ബിസിനസ്, സാമ്പത്തിക ഇടപാടുകളുടെ കണക്കുകളും കൃത്യമായി തിട്ടപ്പെടുത്താൻ ഓപ്പണിെൻറ പ്ലാറ്റ്ഫോമിലൂടെ കഴിയും. ദൈന്യദിന ബിസിനസുമായി ബാങ്കിങിനെ കൂടി ബന്ധപ്പെടുത്തി ബിസിനസ് അക്കൗണ്ടിലൂടെ തന്നെ കൃത്യമായ കണക്കും കാര്യങ്ങളും ലഭ്യമാക്കുന്നത് വ്യാപാരികൾക്കും ഗുണകരമായി മാറും. ഇത്തരത്തിൽ ബാങ്കിങ് മേഖലക്കും ചെറുകിട സംഭംരകർക്കുമിടയിൽ സാമ്പത്തിക ഇടപാടുകൾ മെച്ചപ്പെടുത്തുന്നതിനുള്ള പിന്തുണയാണ് ഓപ്പൺ നൽകുന്നത്.
ബാങ്കിങ് ലൈസൻസ് ഇല്ലാതെ തന്നെ ഏതെങ്കിലും ബാങ്കുമായി സഹകരിച്ച് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ബാങ്കിങ് സേവനങ്ങൾ ഒരുക്കുന്ന മേഖലയാണ് നിയോ ബാങ്കിങ് എന്നറിയപ്പെടുന്നത്. ചെറുകിട ബിസിനസുകാർ ബാങ്കിങ് ഇടപാടുകളിൽ നേരിട്ടിരുന്ന പ്രയാസം മറികടക്കാൻ ഡിജിറ്റൽ ബാങ്കിങ് സഹായം ലഭ്യമാക്കുക എന്ന ലക്ഷ്യവുമായാണ് ഓപ്പൺ ആരംഭിക്കുന്നത്. ഇന്ന് 100,000 ത്തിലധികം ചെറുകിട സംരംഭകർ ഓപ്പണിെൻറ ബിസിനസ് ബാങ്കിങ് സേവങ്ങൾ ഉപയോഗിക്കുന്നുണ്ട്. 35,000 കോടി ബാങ്കിങ് വിനിമയങ്ങൾ ആണ് ഒരു വർഷം ഓപ്പൺ പ്ലാറ്റ്ഫോമിൽ കൂടി നടക്കുന്നത്. ഒരോ മാസവും 20,000ത്തോളം പുതിയ ചെറുകിട കമ്പനികൾ ഒാപ്പൺ ബാങ്കിങ് പ്ലാറ്റ്ഫോമിലേക്ക് ചേരുന്നുണ്ട്.
ആഗോള തലത്തിൽ നിയോ ഡിജിറ്റൽ ബാങ്കിങ് സർവീസ് മേഖലയിൽ ചെറുകിട വ്യാപാരങ്ങൾക്ക് പ്രത്യേക ഊന്നൽ നൽകികൊണ്ട് ഏറ്റവും വേഗത്തിൽ വളരുന്ന കമ്പനിയാണ് ഇന്ന് ഒാപ്പൺ. പുതിയ നിക്ഷേപത്തിലൂടെ എൻജീനിയറിങ്, സെയിൽസ് തുടങ്ങിയ വിഭാഗങ്ങൾ വിപുലമാക്കിയും പുതിയ പ്രൊഡക്ടുകൾ പുറത്തിറക്കിയും മൂല്യവർധിത േസവനങ്ങൾ കൂടുതൽ ലഭ്യമാക്കിയും കമ്പനിയെ വിപുലമാക്കുകയാണ് ലക്ഷ്യം.
അടുത്ത ഒരു വർഷത്തിനുള്ളിൽ പത്തുലക്ഷം െചറുകിട-ഇടത്തരം ബിസിനസ് സ്ഥാപനങ്ങളിലേക്ക് കൂടി എത്തുകയാണ് ലക്ഷ്യം. ഒാപ്പൺ പ്ലസ് കാർഡ് എന്ന പേരിൽ സ്റ്റാർട്ടഅപ്പുകൾക്കും ചെറുകിട വ്യവസായ സംരംഭകർക്കുമായി ബിസിനസ് ക്രഡിറ്റ് കാർഡ്, ‘ലേയർ' പ്രൊഗ്രാമബിൾ ബാങ്ക് അക്കൗണ്ട് എന്നിവയും ഒാപ്പൺ വൈകാതെ പുറത്തിറക്കും. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന നിയോ ബാങ്കിങ് പ്ലാറ്റ്ഫോം എന്ന നിലയിൽ പത്തു ലക്ഷത്തിലധികം പുതിയ ഉപഭോകതാക്കളെയാണ് അടുത്ത ഒരു വർഷത്തിനുള്ളിൽ ഓപ്പൺ ലക്ഷ്യമിടുന്നതെന്ന് ഒാപ്പൺ സി.ഇ.ഒ അനീഷ് അച്ചുതൻ പറഞ്ഞു. ബിസിനസ് ബാങ്കിങ്ങിൽ നൂതന സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിനും, ഓപ്പൺ പ്ലസ്, ലയർ തുടങ്ങിയ പുതിയ ഉത്പങ്ങൾ പുറത്തിറക്കുന്നതിനും പുറമേ ഇപ്പോഴുള്ള ടീമിനെ ശക്തമാക്കാനും പുതിയ നിക്ഷേപം സഹായകം ആകുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.