പാൻ–ആധാർ ബന്ധിപ്പിക്കലിന് അപേക്ഷാ ഫോം
text_fieldsന്യൂഡൽഹി: ആധാറും പാൻ കാർഡും ബന്ധിപ്പിക്കാൻ ഒരു പേജുള്ള അപേക്ഷാഫോം ആദായ നികുതി വകുപ്പ് പുറത്തിറക്കി. ഒാൺലൈൻ, എസ്.എം.എസ് സൗകര്യങ്ങൾക്ക് പുറമെയാണിത്. അപേക്ഷാ ഫോറത്തിൽ നൽകേണ്ട വിവരങ്ങൾ:
1.പാൻ നമ്പർ 2. ആധാർ നമ്പർ 3. പാൻ കാർഡിലെയും ആധാറിലെയും പേരുകൾ 4. അപേക്ഷയിൽ നൽകിയിരിക്കുന്ന ആധാർ നമ്പർ മറ്റൊരു പാൻ കാർഡ് ബന്ധിപ്പിക്കാനായി നൽകിയിട്ടിെല്ലന്ന ഒേപ്പാടുകൂടിയ പ്രസ്താവന 5. അപേക്ഷയിൽ നൽകിയതല്ലാതെ രണ്ടാമതൊരു പാൻ കാർഡ് ഇല്ലെന്ന ഒപ്പോടുകൂടിയ മറ്റൊരു പ്രസ്താവന.
ഇത് കൂടാതെ ആധാർ സാധുവാക്കുന്നതിനായി നൽകുന്ന വ്യക്തി വിവരങ്ങളുടെ പൂർണ സുരക്ഷയും രഹസ്യ സ്വഭാവവും സംരക്ഷിക്കെപ്പടുമെന്ന് ഉറപ്പാക്കുമെന്ന പ്രസ്താവനയും അപേക്ഷയിൽ ഒപ്പിട്ടുനൽകണം. ആധാർ, പാൻ നൽകുന്ന ഏജൻസികൾ വ്യവസ്ഥകൾ ലംഘിക്കപ്പെട്ടാൽ പിഴ ചുമത്തുമെന്നും ആദായ നികുതി വകുപ്പ് അറിയിച്ചു. ആധാർ ഇല്ലാത്ത നികുതിദായകർക്ക് ജൂലൈ ഒന്നുമുതൽ നികുതി റിേട്ടൺ സമർപ്പിക്കാൻ കഴിയില്ലെന്ന് നേരത്തെ സർക്കാർ അറിയിച്ചിരുന്നു. ജൂലൈ ഒന്നു മുതൽ പാൻ കാർഡിന് അപേക്ഷിക്കണമെങ്കിലും ആധാർ നിർബന്ധമാക്കിയിട്ടുണ്ട്. www.incometaxindiaefiling.gov.in എന്ന വെബസൈറ്റ് വഴിയോ 567678 അല്ലെങ്കിൽ 56161 എന്നീ നമ്പറുകളിൽ എസ്.എം.എസ് അയച്ചോ ആധാറും പാനും ബന്ധിപ്പിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.