ജി.എസ്.ടിയിൽ രണ്ട് സ്ലാബുകൾ മാത്രമാക്കാൻ ശിപാർശ
text_fieldsന്യൂഡൽഹി: ജി.എസ്.ടിയിൽ രണ്ട് സ്ലാബുകൾ മാത്രമാക്കാൻ സർക്കാർ നീക്കം നടത്തുന്നതായി റിപ്പോർട്ട്. കേന്ദ്ര-സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരുടെ സംയുക്ത സമിതി ഇതിനുള്ള നിർദേശം കേന്ദ്രസർക്കാറിന് സമർപ്പിച്ചുവെന്നാണ് വിവരം. ജി.എസ്.ടിയിലെ വരുമാന നഷ്ടം ഒഴിവാക്കുന്നതിനാണ് നടപടി.
10,20 ശതമാനം എന്നിങ്ങനെ രണ്ട് സ്ലാബുകൾ മാത്രം ജി.എസ്.ടിയിൽ മതിയെന്നാണ് ശിപാർശ. നിലവിലെ രീതിയാണ് തുടരുന്നതെങ്കിൽ 18 ശതമാനം സ്ലാബിൽ വരുന്ന പല ഉൽപന്നങ്ങളും 28േലക്ക് മാറ്റണമെന്നും സമിതിയുടെ ശിപാർശയുണ്ട്.
നടപ്പ് സാമ്പത്തിക വർഷത്തിൽ 63,200 കോടിയുടെ നഷ്ടം ജി.എസ്.ടി പിരിവിലുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. 2021ൽ അത് രണ്ട് ലക്ഷം കോടിയായി ഉയരും. ഈ നഷ്ടം കുറക്കുന്നതിനാണ് നികുതി പരിഷ്കരണവുമായി സർക്കാർ രംഗത്തെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.