‘പാരഡൈസ് പേപ്പർ’: ഒാഹരി വിപണിയിലെ കമ്പനികളെക്കുറിച്ച് സെബി അന്വേഷിക്കും
text_fieldsമുംബൈ: വിദേശ ബാങ്കുകളിലെ കള്ളപ്പണവുമായി ബന്ധപ്പെട്ട് ‘പാരഡൈസ് പേപ്പർ’ പുറത്തുവിട്ട പേരുകളിൽ ഒാഹരി വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളോ അനുബന്ധ കമ്പനികളോ പ്രമോട്ടർമാരോ ഉേണ്ടായെന്ന് പരിശോധിക്കുമെന്ന് ഒാഹരി വിപണി ഇടപാടുകളുടെ നിരീക്ഷകരായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഒാഫ് ഇന്ത്യ (സെബി).
നികുതിരഹിത രാജ്യങ്ങളിൽ ഇന്ത്യൻ കമ്പനികൾ നിക്ഷേപിക്കുന്നതും വ്യവസായം നടത്തുന്നതും കുറ്റമല്ല; എന്നാൽ, ഇക്കാര്യം വെളിപ്പെടുത്താതിരിക്കുകയും ഫണ്ട്, കോർപറേറ്റ് നിയമങ്ങൾ ലംഘിക്കുകയും ചെയ്താൽ നടപടിയുണ്ടാകും.
9000 കോടി രൂപയുടെ കുടിശ്ശിക അടക്കാതെ രാജ്യം വിട്ട മദ്യരാജാവ് വിജയ് മല്യയുടെ കമ്പനികൾക്കെതിരെ അന്വേഷണം നടന്നിട്ടുണ്ടെന്നും ‘പാരഡൈസ് പേപ്പർ’ വെളിപ്പെടുത്തലിൽ പുതിയ വിഷയമുണ്ടെങ്കിൽ അത് അന്വേഷിക്കുമെന്നും സെബി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.