പാരയായത് ജി.എസ്.ടിയെന്ന് പാർലെ ജി
text_fieldsന്യൂഡൽഹി: ജി.എസ്.ടി പ്രാബല്യത്തിൽ വന്നതോടെയാണ് പ്രതിസന്ധി ആരംഭിച്ചതെന്ന വിശദീകരണവുമായി രാജ്യത്ത് ഏറ്റവും കൂ ടുതൽ വിറ്റഴിയുന്ന ബിസ്ക്കറ്റ് ബ്രാൻഡുകളിലൊന്നായ പാർലെ രംഗത്ത്. സീനിയർ കാറ്റഗറി തലവൻ മായങ്ക് ഷാ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ജി.എസ്.ടി പ്രാബല്യത്തിൽ വന്നതോടെയാണ് സ്ഥിതി മോശമായത്. അഞ്ച് രൂപ പാക്കറ്റ് ബിസ്ക്കറ്റടക്കമുള്ളവക്ക് ഉയർന്ന നികുതി കൊടുക്കേണ്ടി വന്നതോടെയാണിത്. ബിസ്ക്കറ്റുകൾക്ക് 18 ശതമാനം നികുതി വളരെ കൂടുതലാണ്. ജീവനക്കാരെ പിരിച്ചുവിട്ടെന്ന തരത്തിലെ വാർത്തകൾ മാധ്യമങ്ങൾ ഊതിപ്പെരുപ്പിച്ചതാണ്. ഉൽപാദനം കുറഞ്ഞ സാഹചര്യത്തിൽ കമ്പനിയിൽ ഇപ്പോഴുള്ള മുഴുവൻ ജീവനക്കാരുമായി മുന്നോട്ടു പോകാനാവില്ലെന്നതാണ് കാര്യം -മായങ്ക് ഷാ വ്യക്തമാക്കി.
വിൽപന കുറഞ്ഞതോടെ പാർലെ പ്രൊഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് 10,000 പേരെ പിരിച്ചുവിടുന്നതായും പ്ലാന്‍റുകൾ അടച്ചു പൂട്ടുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. രാജ്യത്തെ ഗ്രാമീണ മേഖല പ്രധാന വിപണിയായ പാർലെയുടെ 5 രൂപ, 10 രൂപ ബിസ്ക്കറ്റ് പാക്കുകളുടെ അടക്കം വിൽപന കുറഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.