ഡിജിറ്റലായി പണമടക്കു; സുരക്ഷിതരായിരിക്കു- ആർ.ബി.ഐ ഗവർണർ
text_fieldsന്യൂഡൽഹി: കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഡിജിറ്റൽ ഇടപാടുകൾ പ്രോൽസാഹിപ്പിക്കണമെന്ന് ആർ.ബി.ഐ ഗവർ ണ ശക്തകാന്ത ദാസ്. ഞായറാഴ്ച പുറത്തിറക്കിയ വീഡിയോയിലാണ് ആർ.ബി.ഐ ഗവർണർ ഇക്കാര്യം ആവശ്യപ്പെടുന്നത്.
RBI Governor @DasShaktikanta message on safety measures during difficult times!
— ReserveBankOfIndia (@RBI) March 27, 2020
Pay digital, stay safe!#rbitoday #rbigovernor #COVID19#IndiaFightsCoronavirus#StayCleanStaySafeGoDigital pic.twitter.com/MEe68lr5kc
മോശം സമയത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. ഇൗയൊരു സാഹചര്യത്തിൽ മുൻകരുതലെടുക്കാൻ നാം ബാധ്യസ്ഥരാണ്. ഇതിനായി എല്ലാ ഇടപാടുകളും ഡിജിറ്റലായി നടത്തണം. ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഇടപാടുകളെല്ലാം ഡിജിറ്റലായി നടത്തണമെന്ന് ശക്തികാന്ത ദാസ് വീഡിയോയിൽ ആവശ്യപ്പെട്ടു.
കോവിഡ് 19 വൈറസ് ബാധയെ തുടർന്ന് സാമ്പത്തിക രംഗത്തെ പ്രതിസന്ധി മറികടക്കാൻ കർശന നടപടികളുമായി ആർ.ബി.ഐ രംഗത്തെത്തിയിരുന്നു. വായ്പ പലിശ നിരക്കുകൾ കുറച്ചും വായ്പകൾക്ക് മൊറട്ടോറിയം ഏർപ്പെടുത്തിയുമാണ് ആർ.ബി.ഐ വിപണിയിൽ ഇടപെടൽ നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.