െപട്രോളിന് 82, ഡീസലിന് 74.60
text_fieldsകൊച്ചി: തുടർച്ചയായി 11ാം ദിവസവും ഇന്ധനവില കൂടി. തിരുവനന്തപുരത്തിന് പിന്നാലെ കൊച്ചിയിലും ഇതാദ്യമായി പെട്രോൾ വില 80 കടന്നു. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 82.01 രൂപയും ഡീസലിന് 74.60 രൂപയുമാണ് വ്യാഴാഴ്ച വില. കൊച്ചിയിൽ പെട്രോളിന് 80.70 രൂപയും ഡീസലിന് 73.39 രൂപയും. കോഴിക്കോട് പെട്രോളിന് 80.70ഉം ഡീസലിന് 73.39 രൂപയുമാണ് വില.
കർണാടക തെരഞ്ഞെടുപ്പിെൻറ പശ്ചാത്തലത്തിൽ 19 ദിവസം നിർത്തിവെച്ചിരുന്ന പ്രതിദിന വില നിർണയം തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പുനരാരംഭിക്കുകയായിരുന്നു. ഇൗ മാസം മാത്രം പെട്രോൾ ലിറ്ററിന് 3.01 രൂപയും ഡീസലിന് 2.84 രൂപയും വർധിച്ചു. വില കൂടുന്നതിനനുസരിച്ച് എണ്ണക്കമ്പനികളുടെ കൊള്ള ലാഭത്തിനൊപ്പം ഇന്ധനനികുതി ഇനത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ വരുമാനവും ഉയരുകയാണ്. ഇൗ ഇനത്തിൽ സംസ്ഥാന സർക്കാറിന് പ്രതിമാസം ശരാശരി 600 കോടി ലഭിക്കുന്നുണ്ട്. ജനുവരിയിൽ 640 കോടിയും ഫെബ്രുവരിയിൽ 669 കോടിയും ലഭിച്ചു. ഏപ്രിൽ മാസത്തിലെ നികുതിയുടെ 90 ശതമാനം നേരേത്ത ഇൗടാക്കിയതിനാൽ മാർച്ചിൽ 1182 കോടി ലഭിച്ചു.
പെട്രോളിന് 32.02 ശതമാനവും ഡീസലിന് 25.58 ശതമാനവുമാണ് സംസ്ഥാന സർക്കാർ ഇൗടാക്കുന്ന നികുതി. പെട്രോളിന് ഏറ്റവും കൂടുതൽ നികുതി ഇൗടാക്കുന്ന സംസ്ഥാനങ്ങളിൽ ആറാം സ്ഥാനത്താണ് കേരളം. ഡീസൽ നികുതിയിൽ മൂന്നാം സ്ഥാനത്തും. സംസ്ഥാനം നികുതി കുറക്കുന്ന കാര്യം പരിഗണിക്കുമെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രി തോമസ് െഎസക് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.