Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightപ്രളയദുരിതത്തിനിടെ...

പ്രളയദുരിതത്തിനിടെ പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു

text_fields
bookmark_border
oil-price
cancel

കോഴിക്കോട്: പ്രളയദുരിതത്തിനിടെ കേരളത്തിന് ഇരുട്ടടിയായി ഇന്ധന വില വർധനവും. പെട്രോൾ ലിറ്ററിന് 80 രൂപയും ഡീസൽ ലിറ്ററിന് 73.34 രൂപയുമാണ് കോഴിക്കോട് നഗരത്തിലെ വില. പുതുക്കിയ വില രാവിലെ മുതലാണ് പ്രബല്യത്തിൽ വന്നത്. കഴിഞ്ഞ ഒന്നരയാഴ്ച്ചക്കിടെ രണ്ടു രൂപയിലധികമാണ് എണ്ണ വില വര്‍ധിച്ചത്.

രാജ്യ തലസ്ഥാനമായ ഡൽഹിയിൽ പെട്രോളിന് 13 പൈസയും ഡീസലിന് 14 പൈസയുമാണ് ഉയർന്നത്. പുതിയ നിരക്ക് പ്രകാരം ഡൽഹി, കോൽക്കത്ത, മുംബൈ എന്നിവിടങ്ങളിൽ പെട്രോൾ ലിറ്ററിന് 13 പൈസ വീതമാണ് ഉയർന്നത്. ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 77.91ഉം മുംബൈയിൽ 85.33ഉം കോൽക്കത്തയിൽ 80.84ഉം ചെന്നൈയിൽ 80.94ഉം (14 പൈസയുടെ വർധന) രൂപയുമാണ്. 

ഡൽഹിയിൽ ഡീസലിന് 14 പൈസയാണ് ഉയർന്നത്. ഇതുപ്രകാരം ഒരു ലിറ്റർ ഡീസലിന് 69.46 രൂപയാണ് വിൽപന വില. കേന്ദ്രസർക്കാർ പെട്രോളിന് ലിറ്ററിന് 19.48 രൂപയും ഡീസലിന് ലിറ്ററിന് 15.33 രൂപയുമാണ് എക്സൈസ് നികുതി ഈടാക്കുന്നത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petroldieselprice hikedmalayalam news
News Summary - Petrol and Diesel Price Hiked -Business News
Next Story