Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightപെട്രോൾ, ഡീസൽ വിൽപന...

പെട്രോൾ, ഡീസൽ വിൽപന ഇടിഞ്ഞു; എൽ.പി.ജി കൂടി

text_fields
bookmark_border
petrol-price-hike
cancel

ന്യൂഡൽഹി: കോവിഡ്​ 19 വൈറസ്​ ബാധയെ തുടർന്ന്​ ഏർപ്പെടുത്തിയ ലോക്​ഡൗൺ മൂലം രാജ്യത്ത്​ ​പെട്രോൾ,ഡീസൽ വിൽപനയിൽ കുറവ്​. പെട്രോൾ വിൽപന 15.5 ശതമാനവും ഡീസൽ വിൽപന 24 ശതമാനവും കുറഞ്ഞു. ​വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയത്​ വിമാന ഇ ന്ധനത്തിൻെറ വിൽപനയേയും ബാധിച്ചു. 31 ശതമാനം കുറവാണ്​ വിമാന ഇന്ധന വിൽപനയിൽ ദൃ​ശ്യമായത്​​.

അതേസമയം, എൽ.പി.ജി വിൽപന 3.1 ശതമാനം കൂടി. മാർച്ച്​ മാസത്തിലെ കണക്കുകളാണ്​ എണ്ണ കമ്പനികൾ പുറത്ത്​ വിട്ടത്​. കഴിഞ്ഞ വർഷം മാർച്ചുമായി താരതമ്യം ചെയ്യു​േമ്പാഴാണ്​ വിൽപന കുറഞ്ഞത്​.

1.859 മില്യൺ ടൺ പെട്രോളാണ്​ മാർച്ചിൽ വിറ്റത്​. 2019 മാർച്ചിൽ 2.2 മില്യൺ ടൺ വിറ്റിരുന്ന സ്ഥാനത്താണ്​ ഇടിവ്​ സംഭവിച്ചത്​. 6.34 മില്യൺ ടൺ ഡീസൽ വിറ്റിരുന്ന സ്ഥാനത്ത്​ വിൽപന 4.8 മില്യൺ ടണ്ണായി കുറഞ്ഞു. 2.25 മില്യൺ ടണ്ണിൽ നിന്ന്​ 2.185 മില്യൺ ടണ്ണായി വിമാന ഇന്ധനത്തിൻെറ വിൽപനയും ഇടിഞ്ഞു.

ലോക്​ഡൗണിനെ തുടർന്ന്​ ആളുകൾ കൂട്ടത്തോടെ എൽ.പി.ജി സിലിണ്ടറുകൾ ബുക്ക്​ ചെയ്​തതോടെ വിൽപന ഉയർന്നു. 2.25 മില്യൺ ടണായാണ്​ എൽ.പി.ജി വിൽപന ഉയർന്നത്​. കഴിഞ്ഞ മാർച്ച്​ 25നാണ്​ 21 ദിവസത്തെ ലോക്​ഡൗൺ പ്രധാനമന്ത്രി നരേ​ന്ദ്രമോദി പ്രഖ്യാപിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newspetroldiselmalayalam newscovid 19Sale drop
News Summary - petrol and disel price hike-Business news
Next Story