ഇന്ധന വില കുറച്ചു; ഒാഹരി വിപണിയിൽ എണ്ണ കമ്പനികൾക്ക് തിരിച്ചടി
text_fieldsമുംബൈ: രാജ്യത്തെ പെട്രോൾ-ഡീസൽ വില രണ്ടര രൂപ കുറക്കാനുള്ള േകന്ദ്രസർക്കാർ തീരുമാനം പുറത്ത് വന്നതിന് പിന്നാലെ ഒാഹരി വിപണിയിൽ എണ്ണ കമ്പനികൾക്ക് തിരിച്ചടി. ഇന്ത്യൻ ഒായിൽ കോർപ്പറേഷൻ ഉൾപ്പടെയുള്ള പൊതുമേഖല എണ്ണ കമ്പനികളുടെ ഒാഹരികൾ 20 ശതമാനം നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. പെട്രോൾ-ഡീസൽ വില നിർണയാധികാരം വീണ്ടും കേന്ദ്രസർക്കാറിലേക്ക് എത്തുമോയെന്ന ആശങ്കയാണ് ഇപ്പോഴത്തെ തിരിച്ചടിക്ക് കാരണം.
2012 മുതൽ പെട്രോൾ വിലയും 2014 മുതൽ ഡീസൽ വിലയും തീരുമാനിക്കുന്നത് എണ്ണ കമ്പനികളാണ്. പ്രതിദിനം എണ്ണവില മാറ്റുന്ന രീതിയും കമ്പനികൾ നടപ്പിലാക്കിയിരുന്നു. എന്നാൽ, പെട്രോൾ-ഡീസൽ വില റെക്കോർഡുകൾ ഭേദിച്ച് മുന്നേറിയതോടെയാണ് കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ ഇടപെടാൻ തീരുമാനിച്ചത്. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇന്ധനവില കുറക്കാൻ തീരുമാനിക്കുകയായിരുന്നു.
എക്സൈസ് ഡ്യൂട്ടി ഇനത്തിൽ കേന്ദ്രസർക്കാർ ഒന്നര രൂപയും എണ്ണ കമ്പനികൾ ഒരു രുപയും പെട്രോളിനും ഡീസലിനും കുറക്കുകയായിരുന്നു. രൂപയുടെ മൂല്യം ഇടിയുന്നത് തുടർന്നാൽ ഇന്ധനവില നിശ്ചയിക്കുന്നതിൽ കേന്ദ്രസർക്കാർ കൂടുതൽ ഇടപെടൽ നടത്തുമെന്ന ആശങ്ക നില നിൽക്കുന്നുണ്ട്. ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ ഒായിൽ ഗ്യാസ് ഇൻഡക്സ് 15 ശതമാനം നഷ്ടത്തോടെയാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്. വരും ദിവസങ്ങളിലും സർക്കാർ സമ്മർദത്തിന് വഴങ്ങി ഇന്ധനവില കുറക്കാൻ കമ്പനികൾ നിർബന്ധിതമായാൽ ഒാഹരി വിപണിയിൽ ഇവരുടെ നില പരുങ്ങലിലാവും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.