തെരഞ്ഞെടുപ്പിനെ പേടിയുണ്ട്; ഒരാഴ്ചയായി എണ്ണവിലയിൽ മാറ്റമില്ല
text_fieldsന്യൂഡൽഹി: കർണാടക തെരഞ്ഞെടുപ്പിൽ മോദി സർക്കാർ തിരിച്ചടി ഭയക്കുന്നതിനാൽ, ഇന്ധനവില വർധനവ് താൽക്കാലികമായി മരവിപ്പിച്ച നിലയിൽ. കഴിഞ്ഞ ഒരാഴ്ചയായി െപട്രോളിനും ഡീസലിനും എണ്ണക്കമ്പനികൾ വില കൂട്ടിയില്ല.
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണക്ക് വില വർധിക്കുന്നതിനൊപ്പം ദിനേന പെട്രോൾ, ഡീസൽ വിലയിൽ മാറ്റം വരുത്തുന്നതാണ് എണ്ണക്കമ്പനികളുടെ രീതി. എന്നാൽ, ഒരാഴ്ചയായി സർക്കാർ ‘ക്ലിപ്’ ഇട്ടിരിക്കുന്നുവെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങൾ നൽകുന്ന സൂചന. എന്നാൽ, ഒൗപചാരികമായ മറുപടികൾ ഇതിനു വിരുദ്ധമാണ്. സർക്കാറിൽനിന്ന് അത്തരത്തിലൊരു നിർദേശവും ഇല്ലെന്നാണ് വിശദീകരണം. കർണാടക തെരഞ്ഞെടുപ്പിലേക്ക് ഇനിയും ദിവസങ്ങളുണ്ട്. അതിനിടയിൽ പൂർണമായും വില വർധന മരവിപ്പിച്ചു നിർത്താൻ ഇടയില്ല. എങ്കിലും കുത്തനെ വില കയറുന്നുവെന്ന പ്രതീതി മാറ്റിയെടുക്കാനുള്ള ശ്രമത്തിൽ, വിലവർധനവിന് ഇടവേള നൽകുകയാണ് ചെയ്യുന്നത്.
കർണാടക തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ, ഉപയോക്താക്കളെ ആർത്തിയോടെ പിഴിയുന്ന രീതി എണ്ണക്കമ്പനികൾ മയപ്പെടുത്തുമെന്നു മാത്രം. എക്സൈസ് തീരുവ കുറച്ച് സാധാരണക്കാർക്ക് ആശ്വാസം പകരണമെന്ന മുറവിളികൾ അവഗണിച്ചു വന്ന സർക്കാറാണ്, നിർണായകമായ തെരഞ്ഞെടുപ്പിെൻറ നേരത്ത് വോട്ടർമാരുടെ രോഷം അടക്കാൻ ഇൗ ഉപായം തിരഞ്ഞെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.