തുടർച്ചയായ നാലാം ദിവസവും പെട്രോൾ, ഡീസൽ വില വർധന
text_fieldsന്യൂഡൽഹി: രാജ്യത്ത് തുടർച്ചയായ നാലാംദിവസവും പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 40 പൈസയും ഡീസലിന് 45 പൈസയുമാണ് വർധിപ്പിച്ചത്.
ഇതോടെ പെട്രോൾ വില ഡൽഹിയിൽ 73.40 രൂപയായി. ഡീസലിന് 71.62 രൂപയും. നാലുദിവസത്തിനുള്ളിൽ രണ്ടു രൂപയിലധികം വർധനവാണ് രേഖപ്പെടുത്തിയത്. പെട്രോളിന് 2.14 രൂപയും ഡീസലിന് 2.23 രൂപയുമാണ് വർധിച്ചത്. ലോക്ഡൗണിലെ 83 ദിവത്തിനുശേഷം ഞായറാഴ്ചയാണ് എണ്ണവില കമ്പനികൾ വർധിപ്പിച്ചത്.
ആഗോളവിപണിയിൽ അസംസ്കൃത എണ്ണക്കുണ്ടായ വിലവർധനവാണ് പെട്രോൾ, ഡീസൽ വിലയിൽ പ്രതിഫലിച്ചതെന്ന് എണ്ണകമ്പനികൾ പറഞ്ഞു. ലോക്ഡൗൺ കാലത്ത് അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവില കുത്തനെ ഇടിഞ്ഞിരുന്നെങ്കിലും ഇന്ത്യയിൽ അതിെൻറ പ്രയോജനം ലഭിച്ചിരുന്നില്ല. സർക്കാർ എക്സൈസ് തീരുവ വർധിപ്പിച്ചതിനാൽ കമ്പനികൾക്ക് നഷ്ടമുണ്ടായതായും ഇതും വിലവർധനക്ക് കാരണമായതായും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.