പെട്രോൾ, ഡീസൽ തീവില; തീരുവ കുറക്കണം –മന്ത്രാലയം
text_fieldsന്യൂഡൽഹി: പെട്രോൾ, ഡീസൽ വില ബി.ജെ.പി സർക്കാറിെൻറ കാലത്തെ ഏറ്റവും ഉയർന്ന നിരക്കിൽ. എന്നിട്ടും എക്സൈസ് തീരുവയിൽ തീവെട്ടിക്കൊള്ള തുടരുന്നു. വില കുത്തനെ ഉയർന്നതിനാൽ എക്സൈസ് ഡ്യൂട്ടി കുറക്കണമെന്നാവശ്യപ്പെട്ട് പെട്രോളിയം മന്ത്രാലയം ധനമന്ത്രാലയത്തിന് കത്തെഴുതി. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റിൽ തീരുവ കുറക്കണമെന്നാണ്, ബജറ്റിനു മുന്നോടിയായി നൽകിയ നിവേദനത്തിൽ ധനമന്ത്രി അരുൺ ജെയ്റ്റിലിയോട് ആവശ്യപ്പെട്ടത്. നികുതി കുറക്കുന്നതിന് ആവശ്യമായ നിർദേശങ്ങളുടെ പട്ടിക ധനമന്ത്രാലയത്തിന് അയച്ചിട്ടുണ്ടെന്ന് പെട്രോളിയം സെക്രട്ടറി കെ.ഡി. തിപാഠി അറിയിച്ചിരുന്നു.
ശരാശരി വർധന 3.31 രൂപ
പെട്രോൾ, ഡീസൽ വില ദിവസവും മാറുന്ന രീതിയാണിപ്പോൾ. ചൊവ്വാഴ്ച പെേട്രാളിന് 15 ൈപസയും ഡീസലിന് 19 പൈസയുമാണ് എണ്ണക്കമ്പനികൾ കൂട്ടിയത്. ഇതോടെ ഡീസലിന് ഡൽഹിയിൽ ലിറ്ററിന് 63.20 രൂപ എന്ന റെക്കോഡ് വിലയായി. 2014 മാർച്ചിനുശേഷമുള്ള ഏറ്റവും ഉയർന്നവിലയാണ് പെട്രോളിന്; 72.38 രൂപ. ഒരു മാസത്തിനിടെ വർധിച്ചത് ലിറ്ററിന്മേൽ ശരാശരി 3.31 രൂപ. വാറ്റും വിൽപന നികുതിയും ഏറ്റവും ഉയർന്നുനിൽക്കുന്ന മുംബൈയിൽ ഡീസലിന് ഒരുമാസത്തെ വിലക്കയറ്റം 4.86 രൂപയാണ്. അവിടെ പെട്രോൾ വില 80 രൂപയും കടന്നു. ഡീസലിന് 67.30 രൂപ.
കൊയ്യുന്നത് കോടികൾ
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കൂടുന്നതുകൊണ്ടാണ് വില കയറുന്നതെന്നാണ് എണ്ണക്കമ്പനികളുടെ ന്യായം. എന്നാൽ വില കുത്തനെ താഴ്ന്ന ഘട്ടത്തിൽ ഒമ്പതു വട്ടം എക്സൈസ് തീരുവ വർധിപ്പിച്ച മോദി സർക്കാർ തീരുവ കുറച്ച് ജനങ്ങൾക്ക് ആശ്വാസം നൽകാൻ തയാറാവുന്നില്ല. ഇൗ സർക്കാറിെൻറ ഭരണ കാലയളവിൽ ഒറ്റത്തവണ മാത്രമാണ് തീരുവ കുറച്ചത്. മാന്ദ്യം മൂലമുള്ള വരുമാന നഷ്ടം നല്ലൊരളവിൽ തീർത്തെടുക്കാൻ തീരുവ ഉപാധിയായി കാണുകയാണ് സർക്കാർ.
2014 നവംബർ മുതൽ 2016 ജനുവരി വരെ എണ്ണ വില കുറഞ്ഞുനിന്നപ്പോൾ എക്സൈസ് ഡ്യൂട്ടി ഒമ്പതു തവണയായി പെട്രോളിന് 11.77 രൂപയാണ് വർധിപ്പിച്ചത്. ഡീസലിന് 13.47 രൂപയും കൂട്ടി. ഇതോടെ, സർക്കാറിനുണ്ടായ വരുമാന വർധന അതിഭീമമാണ്. 2014-15 സാമ്പത്തിക വർഷം എണ്ണ വിൽപനയിൽനിന്ന് ഖജനാവിന് കിട്ടിയത് 99,000 കോടിയാണെങ്കിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തെ വരുമാനം 2,42,000 കോടി രൂപ. വില വീണ്ടും കൂടിയപ്പോൾ, കഴിഞ്ഞ വർഷം ഒക്ടോബറിൽ മാത്രം സർക്കാർ രണ്ടു രൂപ തീരുവ കുറച്ചു. പെട്രോളിന് 70.88, ഡീസലിന് 59.14 എന്ന നിരക്കിൽനിന്നപ്പോഴായിരുന്നു ഇൗ തീരുവ ഇളവ്.
ഏഴു മാസമായി നിരക്ക് മേലോട്ട്
വില നിയന്ത്രണ സംവിധാനത്തിൽനിന്ന് സർക്കാർ പൂർണമായി പിന്മാറിയതിെൻറ തിരിച്ചടിയും ജനം ഏറ്റുവാങ്ങുകയാണ്. സർക്കാർ നിശ്ചയിക്കുേമ്പാൾ മാത്രം പെട്രോൾ, ഡീസൽ വില മാറുന്ന രീതി പൊളിച്ചെഴുതിയാണ് എല്ലാ മാസവും ഒന്നിനും 16നും വില മാറുന്ന സമ്പ്രദായം കൊണ്ടുവന്നത്. കഴിഞ്ഞ വർഷം ജൂൺ മുതൽ ആ രീതി മാറ്റി. അന്താരാഷ്ട്ര എണ്ണ വിലക്ക് അനുസൃതമായി ദിവസവും നിരക്ക് പുതുക്കി നിശ്ചയിക്കാൻ എണ്ണക്കമ്പനികളെ അനുവദിച്ചു.
ആദ്യത്തെ രണ്ടാഴ്ച വില കുറഞ്ഞെങ്കിലും, ജൂലൈ നാലു മുതൽ കഴിഞ്ഞ ഏഴു മാസമായി നിരക്ക് മേലോട്ടുതെന്ന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.